കിളി പോയ മാണി

thiruva-mani-t
SHARE

ഏത് ആഘോഷം വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്നു പറയുന്നതുപോലാണ് നമ്മുടെ കെഎം മാണിയുടെ കാര്യം. കേരളത്തില്‍ എന്ത് രാഷ്ട്രീയ നീക്കമുണ്ടായാലും ഇപ്പോ എല്ലാവരും ആദ്യം പൊങ്കാല ഇടുന്നത് ആ നെഞ്ചത്താണ്. യുഡിഎഫ് വിട്ടിറങ്ങിയ മാണിസാര്‍ ആദ്യം ചെയ്തത് നീളം അളക്കുന്ന വലിയൊരു ടേപ്പ് വാങ്ങുക എന്നതായിരുന്നു. തുടര്‍ന്ന് അദ്ദേഹം എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും കൃത്യമായ ഒരു ദൂരം അളന്നു. പിന്നെ ആ സമദൂരത്തില്‍ അണുവിട തെറ്റാതെ നില്‍പ്പുറപ്പിച്ചു. അങ്ങനെ ന്ല്‍പ്പു തുടരുമ്പോഴാണ് പുതിയൊരു പ്രശ്നം ഉദിച്ചത്. താമരയിലേക്കുള്ള രണ്ടിലയുടെ ദൂരം താരതമ്യേന കുറവാണെന്ന് ചില നികൃഷ്ടജീവികള്‍ കണ്ടെത്തി. ഇതോടെ ആ ദൂരവും അളന്ന് തിട്ടപ്പെടുത്തേണ്ട വലിയ ബുദ്ധിമുട്ടിലാണ് മാണികോണ്‍ഗ്രസ് എന്ന കേരളാ കോണ്‍ഗ്രസ് എത്തിയത്. അല്ലാ. എന്തുകൊണ്ടായിരിക്കും കേരളത്തിലെ മുന്നണികളെല്ലാം ഇങ്ങനെ ഈ അധ്വാനവര്‍ഗ സിദ്ധാന്തക്കാരനെ ഇങ്ങനെ ആഗ്രഹിക്കുന്നത്.

അതെ കെഎം മാണിയും പാര്‍ട്ടിയും വലിയൊരു കുഴിയിലാണുള്ളതെന്ന് കേരളത്തിലെ മുന്നണികള്‍ കരുതുന്നു. അതുകൊണ്ടുതന്നെ അവര്‍ വലിയ കയറുമായി രക്ഷാ പ്രവര്‍ത്തനത്തിനുണ്ട്. ആരുടെ വള്ളിയിലാണ് മാണി പിടിക്കുന്നത് എന്നറിയാന്‍ കേരള രാഷ്ട്രീയവും രണ്ടുകണ്ണും നട്ടിരിപ്പായിട്ട് നാളുകളായി. പൂട്ടിയ ബാറുകള്‍ തുറക്കുമെന്നായിട്ടും മാണിക്ക് ശാപമോക്ഷമായില്ല. ഈ കുടിയന്മാരുടെ ശാപത്തിന്‍റെ ഒരു ശക്തിയേ. ചെങ്ങന്നൂരില്‍ മാണിയെ തോള്‍ ചേര്‍ക്കാന്‍ ഇടത് വലത് മുന്നണികള്‍ക്കൊപ്പം ബിജെപിയും ശ്രമം തുടങ്ങിയതോടെ ആ ഗോളവിപണിയില്‍ കേരള കോണ്‍ഗ്രസിന്‍റെ ഓഹരികള്‍ക്ക് വില കുത്തനെ ഉയര്‍ന്നു. ആര്‍ക്കുമുന്നിലാകും താന്‍ പ്രസാധിക്കക എന്ന് നേതാവ് ഇതുവരെ പറഞ്ഞിട്ടില്ല. പ്രീതിപ്പെടുത്താന്‍ മുന്നണികള്‍ സകല അടവുകളും പുറത്തെടുക്കുന്നുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് നിര്‍ണ്ണായ സ്റ്റിയറിങ് കമ്മിറ്റി യോഗം ലോകത്തെ സകല പ്രശ്നങ്ങളും ചര്‍ച്ച ചെയ്തെങ്കിലും ചെങ്ങന്നൂര്‍ കാര്യം മിണ്ടിയില്ല. മനസാക്ഷി വോട്ട് എന്നൊരു അഭിപ്രായം ഉയര്‍ന്നെങ്കിലും ഇനിയിപ്പോ മനസാക്ഷി ഒക്കെ വാങ്ങി വരുമ്പോഴേക്ക് തിരഞ്ഞെടുപ്പ് കഴിയുമോ എന്നാണ് ഒരു വിഭാഗത്തിന്‍റെ ആശങ്ക

മനസുകൊണ്ട് കെഎം മാണി ഇത്രയധികം സന്തോഷിച്ച ഒരു കാലമുണ്ടാവില്ല. എത്ര പൂമ്പാറ്റകളാണ് ആ മാണിപ്പൂവിന് ചുറ്റും പാറുന്നത്. ബാര്‍മാനെന്ന് വിളിച്ചവര്‍ ഇപ്പോള്‍ രണ്ടുപെങ്കൊക്കെ ഒഴിച്ചുവച്ച് ടച്ചിങ്സും വാങ്ങി പുറകെ നടക്കുകയാണ്. ഒരു ബ്രാന്‍റിനും തന്നെ വീഴ്ത്താനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു ഈ പാലാക്കരന്‍‍

ഇതാണ് കുഴപ്പം. തിരഞ്ഞെടുപ്പുകാലത്തെ പ്രണയ രോഗികളെ വിശ്വസിക്കരുതെന്ന് കേരള രാഷ്ട്രീയം അരക്കി കലക്കി കുടിച്ച കെഎം മാണിക്ക് നന്നായറിയാം. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നേരത്തേ നീട്ടിയ കയര്‍ വലിക്കുമെന്നും താന്‍ കുഴിയില്‍ത്തന്നെ തുടരേണ്ടി വരുമെന്നും അറിയാത്തവനല്ലല്ലോ അദ്ദേഹം. രാഷ്ട്രീയ തീരുമാനത്തിന്‍റെ സമയത്താണെങ്കിലും ബജറ്റെഴുതുമ്പോളാണെങ്കിലും എല്ലാത്തിലും ഒരു സര്‍പ്രൈസ് കരുതാന്‍ ശ്രമിക്കുന്ന കൂട്ടരാണ് കരിങ്കോഴക്കല്‍ കുടുംബക്കാര്‍. ചെറുപ്പത്തില്‍ അപ്പന്‍ നല്‍കിയ സര്‍പ്രൈസുകളെക്കുറിച്ച് അറിയണമെങ്കില്‍ ജോസ്മോനോട് ചോദിച്ചാ മതി

അപ്പോ ഇടത് വലത് മധ്യ മുന്നണികള്‍ കണ്ണും തുറന്നിരുന്നോണം. നിങ്ങളുടെ ഓഫീസുകള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂട്ടരുത്. അസമയത്തുള്‍പ്പെടെ ഉടയാത്ത ഒരു ഖദര്‍ ജുബ കയറിവന്നാല്‍ ആരാ എവിടുന്നാ എന്നൊന്നും ചോദിക്കാന്‍ നിന്നേക്കരുതെന്ന് കാവല്‍ക്കാര്‍ക്കുള്‍പ്പെടെ നിര്‍ദേശം നല്‍കണം. എപ്പോഴാ ആ തീരുമാനം ഉണ്ടാവുകയെന്ന് നോ ഐഡിയ. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് നങ്കൂരമിടും എന്ന ക്ലൂ മാത്രമാണ് കപ്പിത്താന്‍ ഇപ്പോള്‍ നല്‍കുന്നത്. ചെങ്ങന്നൂരിന്‍റെയും മാണിയുടെയും കാര്യം പറഞ്ഞപ്പോളാ മറ്റൊരു പ്രണയ കഥ ഓര്‍മവന്നത്. നമ്മുടെ കോടിയേരി സഖാവ് ഒരു പ്രണയ ലേഖനവുമായി കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ എത്തിയിരുന്നു. പാര്‍ട്ടി ലെറ്റര്‍ ഹെഡില്‍ വടിവൊത്ത അക്ഷരത്തില്‍ സംഖടനാ തത്വങ്ങവ്‍ തെല്ലും ലംഘിക്കാതെ അദ്ദേഹം എഴുതിയ ആ കത്ത് ഒരു മുന്‍ എംഎല്‍എക്കുള്ളതായിരുന്നു. നിയമസഭയില്‍ ഹാട്രിക്കടിച്ചിട്ടുള്ള ചെങ്ങന്നൂരുകാരി ശോഭനക്ക്. കത്തിനോട് പ്രണയാര്‍ദ്രമായി ശോഭന പ്രതികരിച്ചതായാണ് നിലവിലെ കാഴ്ചകള്‍ സൂചിപ്പിക്കുന്നത്.

ആ പ്രണയം പുഷ്പിച്ച് കയറും എന്ന് പ്രതീക്ഷിക്കാം. അഡാറ് കണ്ണടക്കല്‍ കണ്ട് നമ്മുടെ മാണിസാറിനെ ആരും വിസ്മരിക്കരുത്. പുള്ളി പോയിട്ടില്ല. കോട്ടയം നഗരത്തെ ഞെട്ടിച്ചിട്ടേ കക്ഷി ഇനി പാലാ റൂട്ടിലേക്കുള്ളൂ

എതെ എല്ലാ വിഭവങ്ങള്‍ക്കും മിനിമം വില നിഷ്ചയിക്കണം. പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് എന്ന വിഭവത്തിന്. ആ പാര്‍ട്ടിയെ ഇങ്ങനെ വിലയില്ലാത്തവരായി കാണാനേ പാടിച്ച. ഒകെ എല്ലാം ഏറ്റു. അതുപോട്ടെ എന്താ പാര്‍ട്ടിയുടെ ഇന്നത്തെ വിപണി വില

ആഹാ നല്ല മാര്‍ക്കറ്റാണല്ലോ. ആ കുറവൊന്നും മൈന്‍ഡ് ചെയ്യണ്ട. ഡിമാന്‍ഡും സപ്ലെയും തമ്മില്‍ ഒരു വലിയ ഗ്യാപ്പുണ്ട്. ആ വിടവിലാണ് വില എന്ന സംഗതി ഒളിഞ്ഞിരിക്കുന്നത്. ഡിമാന്‍ഡ് കൂടുമ്പോള്‍ വില പതിയെ അങ്ങ് കയറാന്‍ തുടങ്ങും. ആ അവസ്ഥയിലാണ് നമ്മുടെ മാണിസാര്‍ ഇപ്പോള്‍ ഉള്ളത്.  അതെ കാറ്റുള്ളപ്പോള്‍ത്തന്നെ ആ കലാപരിപാടി നടത്തണം. അങ്ങനാണല്ലോ ചൊല്ല്

അതെ വീരന്‍റെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് മാണിസാര്‍ പറഞ്ഞ സ്ഥിതിക്ക് സിപിഎം സമ്മേളനത്തില്‍ സെമിനാറിയത് വെറുതെയല്ലെന്ന് തോന്നുന്നു. ഇതൊന്നുമല്ല ഇപ്പോളുയരുന്ന സംശയം. ഈ കെഎം മാണി ഒരു മുന്നണിയിലും ഇല്ലെങ്കില്‍ എന്താണ് കേരളത്തില്‍ സംഭവിക്കുക

MORE IN THIRUVA ETHIRVA
SHOW MORE