രാഹുലിന്റെ വീരഗാഥകൾ കേട്ട് കുളിരുകോരി കോണ്‍ഗ്രസുകാർ

Thumb Image
SHARE

കോണ്‍ഗ്രസുകാര്‍ പൊതുവെ അങ്ങനെ കൈയ്യടിക്കാത്തവരാണ്. ഇരട്ടച്ചങ്കൊന്നും ഉള്ള നേതാവ് ഇല്ലല്ലോ. ഉണ്ടെങ്കില്‍ തന്നെ അത് ഗ്രൂപ്പ് അടിസ്ഥാനത്തിലുമായിരിക്കും. അതുകൊണ്ട് ഒരു ടീം കൈയ്യടിക്കുമ്പോള്‍ മറ്റെ ടീംസ് പുച്ഛിച്ച് മിണ്ടാതിരുന്നാണ് ശീലം. ആ ശീലം തെറ്റിച്ചു എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് അഭിമാനിക്കാം. പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടി നാളിതുവരെയും ചെയ്തുകൊണ്ടിരുന്ന പലതും ഇനി ചെയ്യില്ലെന്നാണ് രാഹുല്‍ പറയുന്നത്. അതിലൊന്ന് കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥിമാരാണ്. അതിനി ഉണ്ടാവില്ലത്രെ. നല്ലത്. ഭരണം കൂടി വേണ്ടാന്ന് പറയാതിരുന്നത് ഭാഗ്യം.

************************************

സംഗതി വലിയ ഓളമുണ്ടാക്കിയിട്ടുണ്ട്. രാമരാജ്യക്കാര്‍ക്ക് മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധം പറഞ്ഞൊക്കെയാണ് മറുപടി. പിന്നെ കൈവീശല്‍ ഒന്ന് കുറച്ചിട്ടുണ്ട്. പകരം നാലക്ഷരം കൃത്യമായി കൊള്ളേണ്ടിടത്ത് കൊള്ളിച്ച് പറയാനും പറ്റുന്നുണ്ട്. മോദിയും ഷാജിയുമൊക്കെ അന്തംവിട്ടിരിക്കുന്നുവെന്നാണ് ഡല്‍ഹി ഗാഥകള്‍.

MORE IN THIRUVA ETHIRVA
SHOW MORE