സിപിഐയുടെ ചരിത്ര പാഠം

pannyan-raveendran
SHARE

രാജ്യത്തെ കമ്യൂണിസ്റ്റ് ചരിത്രത്തെക്കുറിച്ച് സിപിഐക്ക് പറയാന്‍ ഏറെയുണ്ട്. ഇടതുപക്ഷം എന്നാല്‍ സിപിഎം അല്ല എന്ന് നാട്ടുകാരെ ബോധിപ്പിക്കുകയാണ് പ്രധാന ഉദ്ദേശം. മഹാരാഷ്ട്രയിലെ കര്‍ഷക സമരം വിജയം കണ്ടതോടെ ഇടത് ചേരിയില്‍ ആകെപ്പാടെ ഒരു പുളകവും കുളിരുമൊക്കെയുണ്ട്. മോദിക്കും ബിജെപിക്കുമെതിരെ സമരകാഹളം മുഴക്കാന്‍ ആരുണ്ടിവിടെ എന്ന ചോദ്യം വിപ്ലവകാരികളെ തെല്ലല്ല ദേഷ്യം പിടിപ്പിച്ചത്. വേണ്ട വേണ്ട എന്ന് കരുതി മിണ്ടാതിരുന്നതാണ്. ഇതുവരെ. അതിനിടക്കാണ് ചൈനയില്‍ നിന്നുള്ള ചുവപ്പന്‍ വാര്‍ത്തകള്‍. ഇതോടെ ചരിത്രം പറയല്‍ എന്ന അസുഖം പന്ന്യന്‍ രവീന്ദ്രന്‍ സഖാവിനുള്‍പ്പെടെ കലശലാണ്

ഇടതുപക്ഷം കേരഴത്തില്‍ ഭരണത്തിലെത്തുമ്പോള്‍ ഇവിടെ വലിയ ഒരു പ്രതിഭാസം സംഭവിക്കും. മാധ്യമങ്ങള്‍ ബൂര്‍ഷ്വാ കുപ്പായം ധരിക്കും. സത്യത്തില്‍ എന്നും ഒരേ വസ്ത്രമാണ് മിക്ക മാധ്യമങ്ങളും അണിയാറ്. പക്ഷേ അങ്ങനെയല്ല ഇടത് ഭരണാധികാരികള്‍ക്ക് തോന്നാറ്. അപ്പോ അത് മറ്റെന്തോ കുഴപ്പമാണ്. ചിലപ്പോള്‍ ഇരിക്കുന്ന കസേരയുടെയാവാം. അലോചിച്ച് എത്തും പിടിയും കിട്ടാതെ മുഖ്യമന്ത്രിയെ ഒക്കെ പേടിച്ച് ഇങ്ങനെ ജീവിക്കുമ്പാഴാണ് മുടിയൊക്കെ തടവി അന്യന്‍ സ്റ്റൈലില്‍ പന്ന്യന്റെ വരവ്. 

പന്ന്യന്‍ അല്ലെങ്കിലും ഇങ്ങനെയാണ് കാര്യം പറയുന്നതിനിടക്ക് വെറുതെ കളിപറയും. പക്ഷേ ശ്രദ്ധിച്ചു കേട്ടാലറിയാം പറയുന്നത് വെറും കളിയല്ലെന്ന്. മൈതാനവും അതിരും തിരിച്ചറിയണം എന്ന ആ കുത്ത് കേള്‍ക്കേണ്ടവര്‍ കേള്‍ക്കണം .മനസിലാക്കണം. അതൊക്കെ മനസിലാകുന്നുണ്ടെന്ന് രവിച്ചേട്ടനും അറിയാം. അപ്പോ ആ വിഷയം വിട്ട് മറ്റൊരു കുട്ടിയുടെ അടുത്തോട്ടുപോകാം. അതെ ഒരു ബേബിയുടെ അടുത്ത്. പേരില്‍ മാത്രമാണ് എംഎ ബേബി കുട്ടിയായിരിക്കുന്നത്. അറിവിലും കമ്യൂണിസ്റ്റ് പരിഞ്ജാനത്തിലും ആള് വളരെ വലിയവനാണ്. അതുകൊണ്ട് ഈ മുഖത്തുനിന്ന് വാക്കുകള്‍ വിരിഞ്ഞു തുടങ്ങിയാല്‍ കേള്‍ക്കാതെ പോകുന്നത് ബുദ്ധിയല്ല

അങ്ങനെ പറയരുത്. പോണം. മുഴുവന്‍ വിശദാംശങ്ങളിലേക്കും പോണം. എങ്കിലേ മലയാള ഭാഷക്ക് പല പുത്തന്‍ വാക്കുകളും പ്രയോഗങ്ങളും ലഭിക്കൂ. ഞാന്‍ വെറുതെ പറയുന്നതല്ല. ചരിത്രത്താളുകളില്‍ തെളിഞ്ഞുകിടക്കുന്ന സത്യമാണ് ആ പദാവലി. വിഷയം എന്തുമാവട്ടെ അതല്ല നമ്മുടെ വിഷയം. അപ്പോ പറയൂ. 

ചൈനയേയും കൊറിയയേയുമൊക്കെ കുറിച്ച് കേരളത്തിലെ വേദികളില്‍ സിപിഎം നേതാക്കള്‍ പ്രസംഗിക്കുന്നത് കേട്ടാല്‍ തോന്നുക  ആ രാജ്യത്തെ ഇടത് നേതാക്കള്‍ എല്ലാ കാര്യങ്ങളും ഇങ്ങ് എകെജി സെന്‍ററില്‍ വിളിച്ച് പറയുന്നുണ്ട് എന്നാണ്. പണ്ട് ദൂതന്‍ മുഖേനയും ഇപ്പോള്‍ ഈ മെയില്‍ വഴിയും വിവരങ്ങള്‍ എത്താറുണ്ടെന്ന സത്യം എന്തിനാണ് ഇങ്ങനെ ബേബി സഖാവ് ഒളിക്കുന്നത്

ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇങ്ങ് കേരളത്തിലാണുള്ളതെന്ന് ചൈനക്ക് അറിയാമോ എന്തോ. അറിയില്ലെങ്കില്‍ എത്രയും വേഗം അത് ശ്രദ്ധയില്‍ പെടുത്തണം.  ആ പദവി നഷ്ടമാകാതിരിക്കാനുള്ള ഭരണ ഘടനാ ഭേദഗതി വല്ലോം അവര്‍ പറഞ്ഞുതന്നാലോ.. 

MORE IN THIRUVA ETHIRVA
SHOW MORE