മികച്ച നടനക്കാരൻ

thiruva-political-award-t
SHARE

2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. നല്ല നടന്മാരും നടിമാരും സിനിമയില്‍ മാത്രമാണെന്ന് ആരും കരുതരുത്.  അതിനാല്‍ തിരുവാ എതിര്‍വാ പ്രഖ്യാപിക്കുന്നു സംസ്ഥാന പൊളിറ്റിക്കല്‍ പുരസ്കാരം 2017

കേരള രാഷ്ട്രീയത്തിലെ നല്ല നടന്‍ നടി സ്വഭാവ നടന്‍ ഗാനരചയ്താവ് വില്ലന്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍. നിരവധി അനവധി നാമനിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. മാസങ്ങള്‍ രഹസ്യ കേന്ദ്രത്തില്‍ പതുങ്ങിയിരുന്ന് കൂട്ടിയും കിഴിച്ചുമാണ് അവസാന റൗണ്ടിലെ മല്‍സരാര്‍ഥികളെ തീരുമാനിച്ചത്. ഇക്കാലയളവില്‍ മൊബൈല്‍ഫോണില്‍ ഡേറ്റാ റീച്ചാര്‍ജിങ്ങ് ഓഫറുകള്‍ ചെയ്തിരുന്നില്ല. കോളുകള്‍ വാട്സ്ആപ്പ് ഫേസ്ബുക്ക് ട്വിറ്റര്‍ തുടങ്ങി സകല ഏര്‍പ്പാടുകള്‍ക്കും നിയന്ത്രണമായിരുന്നു. കുറച്ചുനാള്‍ സമാധാനമുണ്ടായിരുന്നു എന്ന് ചുരുക്കം. 

MORE IN THIRUVA ETHIRVA
SHOW MORE