ബിന്ദു കൃഷ്ണയുടെ യാത്രാമൊഴി

Thumb Image
SHARE

നിയമസഭ കഴിഞ്ഞ കുറെ നാളുകളായി നേരേ ചൊവ്വേ സമ്മേളിച്ചിട്ടില്ല. അടി പിടി കയ്യാങ്കളി ബാനര്‍ പൊക്കല്‍ ഇത്യാദി കലാപരിപാടികളാണ് അവിടെ നടക്കാറ്. പണ്ടൊക്കെ സഭയില്‍ എംഎല്‍എമാര്‍ മാന്യമായി പെരുമാറാറുണ്ടായിരുന്നു. ചട്ടം റൂളിങ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ സാമാജികര്‍ ഭയപ്പെട്ടിരുന്ന അന്തക്കാലം പൊയ്പ്പോയി. സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞാല്‍പ്പോലും ഒരു കുഴപ്പവുമില്ലെന്ന് സമകാലീന സംഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് ഇനിയങ്ങോട്ട് വലിയ മാന്യത അസംബ്ലിയില്‍ പ്രതീക്ഷിക്കേണ്ടതില്ല. ഇത് തിരിച്ചറിഞ്ഞ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഒരു കിടിലന്‍ ആശയം നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചു. ഏതു വലിയ ദേഷ്യക്കാരനെയും മെരുക്കാന്‍ പോന്ന ഒരു അഡാര്‍ ഐറ്റം. മറ്റൊന്നുമല്ല. യോഗയാണ്. യോഗമുള്ളവര്‍ക്കെല്ലാം കാണാവുന്നതാണെന്ന് പ്രേത്യേകം പറയേണ്ടതില്ലല്ലോ.

*********************************

പുലര്‍ച്ചെ ആറുമണിക്കായിരുന്നു അഭ്യാസമുറകള്‍. എട്ടരക്ക് ചോദ്യോത്തരവേളക്ക് വരാത്ത എംഎല്‍എ വേന്ദ്രന്മാര്‍ ആറുമണിക്ക് യോഗക്കെത്തുമെന്ന് സ്പീക്കര്‍ വിശ്വസിച്ചതാണ് വലിയ തമാശ. നൂറ്റി നാല്‍പ്പത് പുപ്പുലികള്‍ ഉള്ളതില്‍ പതിനാറുപേരെങ്കിലും എത്തിയത് സ്പീക്കറുടെ ഭാഗ്യം അല്ലെങ്കില്‍ യോഗം. ഐഷാപോറ്റിയും പ്രതിഭാഹരിയുമായിരുന്നു സ്ത്രീ സാന്നിദ്ധ്യങ്ങള്‍. യോഗ ചെയ്താല്‍ സൗന്ദര്യം വര്‍ദ്ധിക്കുമെന്നോമറ്റോ ഒരു റൂളിങ്ങ് സഭയില്‍ നല്‍കിയിരുന്നെങ്കില്‍ ചെന്നിത്തല, വിടി ബല്‍റാം ഉള്‍പ്പെടെ പലരും എത്താന്‍ സാധ്യത ഉണ്ടായിരുന്നു എന്നാണ് എന്‍റെ ഒരിത്.  എന്തായാലും ശ്രീരാമകൃഷ്ണന്‍ ആവൊരു യോഗിയായി മാറുമോ എന്നാണ് ഇനി അറിയേണ്ടത്. 

*********************************

മനസിനെ നിയന്ത്രിക്കാന്‍ യോഗ വളരെ നല്ലതാണെന്ന് ടിവി രാജേഷ് എവിടെയോ വായിച്ചിരുന്നു. അതുകൊണ്ടുതന്നെ കക്ഷി അഞ്ചരക്കുതന്നെ നിയമസഭ പരിസരത്തെത്തി. ഇനിയെങ്കിലും ആ മനസ് ഒന്ന് ശാന്തമായാല്‍ മതിയാര്‍ന്നു

*********************************

ഇനി ഒരു യാത്രാ മൊഴിയാണ്. എട്ടുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ അവര്‍ പിരിയുകയാണ്. മറ്റാരുമല്ല. ബിന്ദുകൃഷ്ണയുടെ കാര്യമാണ്. മഹിളാ കോണ്‍ഗ്രസിനോട് വിടചൊല്ലിയ ബിന്ദുവിന്‍റെ പകരക്കാരി കളത്തിലിറങ്ങിക്കഴിഞ്ഞു. ലതികാ സുഭാഷ്. പ്രൗഡഗംഭീര ചടങ്ങിലായിരുന്നു ഉപചാരം ചൊല്ലിപ്പിരിയലും താലം കൈമാറലും. എണ്ണമറ്റ സമരങ്ങളും കലാപങ്ങളും കേരളത്തിന് സമ്മാനിച്ചാണ് ബിന്ദു തട്ടില്‍നിന്നിറങ്ങുന്നത്. യാത്ര പറയല്‍ വേദിയില്‍ പഴയ നായിക ഏറെപ്പണിപ്പെട്ടത് സ്വാഗതം പറയുന്നതിനായിരുന്നു. ഒരു വലിയ വേദി. കാണികളേക്കാളേറെ ആളുകള്‍ അലങ്കരിച്ചിരുന്ന ആ വേദിയെനോക്കി ബിന്ദുകൃഷ്ണ വായിലെ വെള്ളം വറ്റിച്ചു

*********************************

ചെന്നിത്തലക്ക് നന്ദി. സ്വാഗതം നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്ന് ബിന്ദുവിന്‍റെ പറച്ചില്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ചെന്നിത്തല വരുന്നതും കാത്ത് മണിക്കൂറുകളായി ഒരു ഷാളുംപിടിച്ച് വഴിയില്‍ നില്‍ക്കുകയായിരുന്നു തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍. ഒടുവില്‍ ആ തലയെത്തിയപ്പോള്‍ ഹാരവുമായി സനല്‍ ചാടി വീണു. 

*********************************

കെഎം മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് ആദ്യം തലയില്‍ കൈവച്ച് പറഞ്ഞു. പിന്നെ നെഞ്ചില്‍ കൈവച്ച് ആവര്‍ത്തിച്ചു. ഇപ്പോ തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ അവര്‍ അലറിപ്പറയുകയാണ് മാണി പൊന്നാണെന്ന്. ആരും കേള്‍ക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ലെങ്കിലും സിപിഎം എല്ലാം കേള്‍ക്കുന്നുണ്ട്. വെള്ളം തൊടാതെ ആ വിജിലന്‍സ് റിപ്പോര്‍ട്ട് വിഴുങ്ങുന്നുമുണ്ട്. അതങ്ങനെയാണ്. പ്രണയം തോന്നിത്തുടങ്ങിയാല്‍പ്പിന്നെ ചുറ്റുമുള്ളതൊന്നും കാണൂല്ല. കണ്ണില്‍ ഓള്‍ടെ മൊഞ്ച് മാത്രം. 

*********************************

 ആ പ്രണയം പൂവിടുമോ എന്ന് കാത്തിരുന്നു കാണാം. പണ്ട് മറ്റൊരു പ്രണയത്തില്‍ അകപ്പെട്ട് ചതിക്കുഴിയിലായ ഒരു മഹാനുഭാവനുണ്ട്. കണിച്ചികുളങ്ങര തമ്പുരാന്‍. വീട്ടുകാരെയും നാട്ടുകാരുടെയും എതിര്‍പ്പ് വകവയ്ക്കാതെ ബിഡിജെഎസ് എന്ന മാറാപ്പും കെട്ടി രാത്രിക്കു രാത്രി കൂടിറങ്ങിച്ചെന്നതാണ്. പക്ഷേ ആ ദുഷ്ടന്‍ ബിജെപി ചതിച്ചു. ഇപ്പോ തിരിച്ച് കുടുംബത്തു കയറാനും വയ്യ മുന്നണിയില്‍ നിന്ന് ഒന്നും കിട്ടുന്നുമില്ല. എല്ലാം സഹിച്ച് ജീവിക്കുകയായിരുന്നു നടേശന്‍ ചേട്ടന്‍ . ചില നഗ്ന സത്യങ്ങളും രഹസ്യങ്ങളും പുള്ളി ഇന്ന് വെളിപ്പെടുത്തും

********************************

അയ്യോ. എത്ര സത്യം വേണേലും പറഞ്ഞോ. നാറ്റിക്കരുത്. പ്രധാനമന്ത്രി പറ‍ഞ്ഞിട്ടില്ലേ. പോരാത്തതിന് വിദ്യാ ബാലന്‍ ഇടക്കിടക്ക് ഓര്‍മ്മിപ്പിക്കുന്നതുമാ. എന്നാലും ഇങ്ങനെയൊരു രോഗം ഞാന്‍ ആദ്യമായാ കേള്‍ക്കുന്നെ. വേഗം പറ. കുറഞ്ഞത് ഒരു പത്ത് സത്യമെങ്കിലും പ്രതീക്ഷിച്ചേട്ടേ

*********************************

എന്‍റെ അറിവില്‍ ജാതി ചോതിക്കരുത് പറയരുത് പ്രവര്‍ത്തിക്കരുത് എന്ന് പറഞ്ഞത് ഗുരുദേവനാണ്. ആ വിശ്വാസം പിന്തുടരാനാണ് ഞങ്ങള്‍ക്കിഷ്ടം.

*********************************

 അപ്പോ ഗുരു ഭരണ ഘടന ലംഘിച്ചു എന്നാണോ വെള്ളാപ്പള്ളി പറഞ്ഞുവരുന്നത്. ഇതൊക്കെ ഇപ്പോ പറയുന്നതെന്തിനാ. എസ്എന്‍ഡിപിയെക്കുറിച്ചാണോ ബിഡിജെഎസിനെക്കുറിച്ചാണോ താങ്കള്‍ ഇപ്പോള്‍ പറയുന്നത് എന്നാണ് കേള്‍വിക്കാരുടെ സംശയം. അവരെയും തെറ്റുപറഞ്ഞുകൂടാ. എല്ലാം കൂടി ഒരു അവിയല് പരുവമാണല്ലോ

*********************************

ഒകെ മനസിലായി. എന്‍ഡിഎ കാര്യം. കുമ്മനവും കൂട്ടരും തോച്ചതിന് നമ്മളോട് ചൂടായിട്ട് കാര്യമുണ്ടോ

*********************************

ആലിന്‍കായ പഴുത്തപ്പോളല്ലേ കാക്കക്ക് ആ രോഗം വന്നത്. അങ്ങനെയാണ് കേരളത്തില്‍ കേട്ടുകേള്‍വി. ഇനി കണിച്ചികുളങ്ങരയില്‍ എങ്ങനാണെന്ന് ഇനിക്കറിയില്ല.

*********************************

എന്താടോ വാര്യരേ നന്നാകാത്തെ. ഇത്രയും പ്രായമൊക്കെ ആയില്ലേ

*********************************

അതുശരി. അപ്പോ മൈക്രോ ഫൈനാന്‍സ് വായ്പ ഒരു കൈക്കൂലിയായിരുന്നല്ലേ. സ്വന്തം ആയുരാരോഗ്യത്തിനായി അണികളെക്കൊണ്ട് പ്രാര്‍ത്ഥിപ്പിക്കാനുള്ള ദമ്പടി. അപ്പോ നന്നായി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പലിശയിളവുണ്ടാകുമോ

*********************************

MORE IN THIRUVA ETHIRVA
SHOW MORE