അങ്കം മുറുക്കാൻ അരിവാളുമായി

thiruva-kanam-t
SHARE

സിപിഐ മലപ്പുറത്ത് സമ്മേളിക്കകയാണ്. സാധാരണ ഇങ്ങനെ ആരെങ്കിലും സമ്മേളിക്കുമ്പോള്‍ അവരുടെ എതിരാളഇകളാണ് ഭയപ്പാടോടെ ചെവി കൂര്‍പ്പിക്കുക. എന്നാല്‍ ഇവിടെ സ്ഥിതി അങ്ങനെയല്ല. കുടുംബത്തില്‍ നിന്നാണ് നെഞ്ചിടിപ്പോടെയുള്ള ഒളികണ്ണുകള്‍. സിപിഎം ശ്വാസമടക്കി കണ്ണിമചിമ്മാതെ ഒളിഞ്ഞുനോക്കുകയാണ് മലപ്പുറത്തേക്ക്. തൃശൂരില്‍ സിപിഎം സമ്മേളനത്തില്‍ നല്ല പാതിയായ സിപിഐക്ക് വലിയ വിമര്‍ശനം നല്‍കാതെ പിണറായയിയും കോടിയേരിയും ശ്രദ്ധിച്ചു. കാരണം മറ്റൊന്നുമല്ല. അവരുടെ നാല് മന്ത്രിമാരെ വിമര്‍ശിച്ചാല്‍ മലപ്പുറത്ത് സിപിഐ സമ്മേളനം തുടങ്ങുമ്പോള്‍ സിപിഎമ്മിന്‍റെ പത്ത് മന്ത്രിമാരെയും അവര്‍ പൊങ്കാലയിടും. പിന്നെ മുഖ്യമന്ത്രിയെ പുളിച്ചതാണോ വളിച്ചതാണോ പറയുക എന്നുമറിയില്ല. അതൊക്കെ ഒഴിവാക്കാനായിരുന്നു തൃശൂരിലെ ആ മൗനം. എന്തായായും കാര്യങ്ങള്‍ വിചാരിച്ചത്ര കടുക്കില്ല. അതിന് പിണറായിയും കൂട്ടരും കെഇ ഇസ്മയിലിനോട് കടപ്പെട്ടിരിക്കുന്നു. പാര്‍ട്ടി അറിയാതെ പാര്‍ട്ടിപ്പിരിവ് നടത്തിയ സ്വന്തം നേതാവിനെക്കുറിച്ചുള്ള ചിന്തക്കിടെ മറ്റ് വള്ളിക്കെട്ടുകള്‍ കീനവും കൂട്ടരും ഓര്‍ക്കാര്‍ വഴിയില്ല. എന്തായാലും പിണറായിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് കാനത്തിന്‍റെ കൈയ്യിലുണ്ട്. കൈയ്യോടെ അത് വാങ്ങാന്‍ മറക്കരുത്

കഴിഞ്ഞ കുറെ നാളുകളായി ദിവസവും ഒരു നേരം പിണറായിയെ നേരിട്ടോ വളഞ്ഞിട്ടോ കാനം വിമര്‍ശിക്കാറുണ്ട്. അതിനുശേഷം ഞാനൊന്നും പറഞ്ഞില്ലേ രാമനാരായണ എന്ന ലൈനില്‍ നിഷ്കളങ്കനായി പുള്ളി നടക്കുകേം ചെയ്യും. മാണി മുതല്‍ അതിരപ്പള്ളിവരെ നിരവധി വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ ജകടയുണ്ട് . മലപ്പുറത്ത് കാനം എന്ത് ശൈലി സ്വീകരിക്കുമെന്ന് വല്യേട്ടന്‍ ഉറ്റുനോക്കുന്നതില്‍ തെല്ലുമില്ല തെറ്റ്

MORE IN THIRUVA ETHIRVA
SHOW MORE