സമാധാനമോ ? അതെന്തോന്ന് !

thiruva-meeting-t
SHARE

വൈദ്യുതി വകുപ്പ്‌വരെ കൈകാര്യം ചെയ്തിട്ടുള്ള ആളാണ് എ കെ ബാലൻ, ഒരുമാതിരിപ്പെട്ട ഷോക്കോന്നും ബാലേട്ടന് ഏൽക്കില്ല പക്ഷെ ഇത് സ്ഥലം വേറെയാണ്, കണ്ണൂരാണ്, സമാധാനം സ്ഥാപിക്കാൻ സമഗ്രഹികളുമായി കണ്ണൂരിൽ വണ്ടിയിറങ്ങിയതു മുതൽ സമാധാനത്തെക്കുറിച്ചുള്ള സകല സങ്കല്പങ്ങളും മാറിപ്പോയി. ഇത്തരം സമാധാനയോഗങ്ങളിൽ സർവ കക്ഷികളും ഒരുകാര്യത്തിൽ ഒറ്റക്കെട്ടാണ്, യോഗം അലങ്കോലം ആക്കുന്നതിൽ. ഇത്തവണ പക്ഷെ പറ്റിച്ചത് ജയരാജേട്ടനാണ്. 

യോഗത്തിന് ഇറങ്ങുന്നതിനിടയിൽ ജില്ലാ കമ്മറ്റി ഓഫീസിൽ ഈച്ചയെ ആട്ടി സമാധാനത്തോടെ ഇരിക്കുന്ന കെ കെ രാകേഷിനെ  കണ്ടു എന്നാപ്പിന്നെ നിങ്ങളും വാഅപ്പ നമുക്ക് പോയിട്ട് വരാം എന്നുപറഞ്ഞ്  രാകേഷിനെയും ഒപ്പംകൂട്ടി. എം പി ആണ് രാകേഷേന്ന് നാട്ടുകാർക്ക് അറിയില്ലെങ്കിലും അതറിയുന്ന കോൺഗ്രസ്സുകാരുണ്ടെന്ന്  ജയരാജേട്ടൻ ഓർക്കണമായിരുന്നു.. സമാധാനം അങ്ങനെ പുതിയതലത്തിലേക്ക് സഞ്ചരിക്കുകയാണ്    

MORE IN THIRUVA ETHIRVA
SHOW MORE