പറന്ന് നേടിയ വിവാദം

Thumb Image
SHARE

ഓഖി ഭീകരനാണെന്ന് കേന്ദ്രം പറഞ്ഞപ്പോൾ കേരളം സർക്കാർ ആദ്യം വിശ്വസിച്ചില്ല, വീശിയടിച്ച കാറ്റിൽ മാരക നഷ്ട്ടം പിറന്നിട്ടും വലിയ കുലുക്കം മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ ഉണ്ടായിട്ടുമില്ല, എന്നാൽ ഇപ്പോൾ സകല ഉപദേശക ചക്കി ചങ്കരന്മാരും മനസിലാക്കി ആ ഓഖിയുടെ ശക്തി .

തൃശൂരിൽനിന്നും പറന്നുയരുമ്പോൾ മുഖ്യൻ വിചാരിച്ചില്ല താഴെ നടക്കാൻപോകുന്ന പാർട്ടി ജില്ലാ സമ്മേളനങ്ങളിൽ ഇതിന്റെ യാത്ര വിവരങ്ങൾ പറയേണ്ടിവരുമെന്ന്. ഹെലികോപ്റ്റർ തിരുവനന്തപുരത്തെത്തിയപ്പോൾ പിണറായിക്ക് ഒരു ബുദ്ധിതോന്നി എന്തായാലും വണ്ടി കാലിയടിച്ച് തിരിച്ചുപോണം റിട്ടേനിന് അല്പം ചില്ലറ കൊടുത്താലെന്താ തിരിച്ച് തൃശൂരിലെ സമ്മേളന നഗരിയിൽ ലാവിഷായി പറന്നിറങ്ങാം ആ തീരുമാനമാണ് പാളിയത്, ആകാശച്ചുഴി എന്നൊക്കെ കേട്ടട്ടില്ല അതാണ് സംഭവം. പക്ഷെ ഇപ്പോൾ പെട്ടത് വണ്ടി വാടകക്ക് കൊടുത്ത കടക്കാരാണ്, നന്ദി മാത്രം പോരല്ലോ ചിക്കിലി കിട്ടണ്ടേ.. അത് ആരുതരും   

MORE IN THIRUVA ETHIRVA
SHOW MORE