E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ലക്‌ഷ്യം ഇന്‘ധനം’

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പെട്രോളിനും ഡീസലിനുമൊക്കെ രണ്ടുരൂപ കുറച്ച് മോദിസര്‍ക്കാര്‍ ജനക്ഷേമത്തിന് ഇറങ്ങിയത് അറിഞ്ഞിട്ടുണ്ടാവുമല്ലോ. സമ്മതിക്കണം. ഇന്ധനത്തിന് പത്തുപതിനഞ്ചു രൂപ വരെ നികുതി കൂട്ടിവാങ്ങിയ ശേഷമാണ് ഇപ്പോള്‍ ഈ രണ്ടുരൂപ കുറക്കുന്നത്. ഇതിനെ പോക്കറ്റടിക്കപ്പെട്ടവന് പോക്കറ്റടിച്ചവന്‍ ചായകുടിക്കാന്‍ കാശുകൊടുക്കുന്നതുപോലെയായി. അതൊക്കെ കഴിഞ്ഞിട്ട് ഇനി സംസ്ഥാനം നികുതി കുറക്കണമത്രെ. ആരെങ്കിലും ഒന്ന് കുറച്ച് ഈ നാട്ടുകാരെ ഒന്നു രക്ഷിക്കണം. ജനരക്ഷായാത്രകൊണ്ടൊന്നും കഞ്ഞികുടി നടക്കില്ല നേതാക്കളെ. 

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നല്ല ആരോഗ്യത്തോടെ നിന്ന നേരത്ത് സര്‍ജിക്കല്‍ അറ്റാക്ക് നടത്തി അഭിമാനിച്ച ആളാണല്ലോ മോദിജ്. അദ്ദേഹത്തിന് ഇപ്പോഴും ആ അഭിമാനം വിട്ടൊഴിഞ്ഞിട്ടില്ല. അതുപോലത്തെ അറ്റാക്കല്ലേ നടത്തിയത്. അദ്ദേഹത്തിന് മാത്രം സാധിക്കുന്ന ഒരു മണ്ടത്തരം. 

സാരല്ല, ഇതൊക്കെ ഇപ്പോ ശരിയാക്കിത്തരാമെന്നാണ് പറയുന്നത്. ഒന്നു ശരിയാക്കിയതിന്റെ ഷോക്കില്‍ നിന്ന് എന്നാണാവോ ഈ രാജ്യം കരകയറാന്‍ പോകുന്നതെന്ന് സാക്ഷാല്‍ അരുണ്‍ ജെയ്റ്റിലിക്കോ ആര്‍ബിഐ ഗവര്‍‌ണര്‍ക്കോ പോലും ഒരു പിടിയുമില്ല. ലോകത്തെ സാമ്പത്തിക്ക വിദഗ്ധര്‍ക്കുപൊലും വലിയ പ്രതീക്ഷയില്ല. പക്ഷേ മോദിയുടെ കണക്കില്‍ രാജ്യം വച്ചടി വച്ചിടി കയറ്റത്തിലാണ്.