സ്വന്തം വീട്ടില്‍ രണ്ട് അടുക്കളയുണ്ടെങ്കിലും അയല്ക്കാരന് കേറി ഇങ്ങോട്ടുവന്ന് ഡയലോഗടിച്ചാല്‍ അയാളുടെ കാര്യം പോക്കാണ്. കേരളത്തിലാണെങ്കില്‍ പറയുകയും വേണ്ട. കേരളത്തില്‍ ബിജെപി വളര്‍ച്ച നമ്മുടെ പുരപ്പുറത്തേക്കാണെന്ന് നല്ലോണം അറിയുന്നവരാണ് ഇരുമുന്നണികളും. മാറി മാറി ഭരിക്കാന്‍ നമ്മളുള്ളപ്പോള്‍ ബീജേപ്പിയെ വളരാനേ അനുവദിച്ചുകൂടാ. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് അമിത് ഷാ മുതല്‍ കുമ്മനം വരെയുള്ളവരെ ഓടിക്കാന്‍ കൈകോര്‍ക്കുകയാണ് സഖാവ് വിജയനും പുതുപ്പള്ളി കുഞ്ഞൂഞ്ഞും.