കുമ്മനത്തെ സംബന്ധിച്ച് ഇത് അഭിമാനപ്പോരാട്ടമാണ്. നടന്നായാലും ഓടിയായാലും ലക്ഷ്യത്തിലെത്തിയേപറ്റൂ. അമിത് ഷായുടെ ചീത്ത കേട്ട് മടുത്ത്. എല്ലാകുട്ടികളെയും ജയിപ്പിക്കണമെന്ന് ഹെഡ്മാഷ് ഉത്തരവിടുമ്പോള്‍ ഏത് ക്ലാസ് ടീച്ചറും നിസ്സഹായരായിപ്പോകും. നേമത്ത് രാജേട്ടനെ മാത്രമാണ് വിജയിപ്പിക്കാനായത്. അങ്ങനെപോയാല് കുമ്മനത്തിന് വല്ല സന്യാസത്തിനും പോകേണ്ടിവരും. അമിത് ഷാ പിണറായിയെ വിളിക്കുന്ന ചീത്തയെല്ലാം തന്നെ വിളിക്കുന്നതുപോലെയാണ് കുമ്മനത്തിന് ഈയിടെയായി തോന്നുന്നതും.