E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

നല്ല നടപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിജെപി കേരളത്തില്‍ യാത്ര തുടങ്ങുകയാണ്. തുറന്ന ജീപ്പില്‍ കൈവീശി ജാഥാക്യാപ്റ്റന്‍ നില്‍ക്കുന്ന തരം പതിവ് യാത്രയല്ല ഇക്കുറി. കുറെ നടക്കും. കാലുകഴക്കുമ്പോള്‍ വണ്ടിയില്‍ കയറും. ആ ഒരു രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. ശത്രുവിന്റെ കോട്ടയില്‍ ചെന്ന് അവരെ വെല്ലുവിളിക്കുന്ന സാഹസവും ഇക്കൂട്ടത്തിലുണ്ട്. അതായത് കാസര്‍കോടിന് പകരം കണ്ണൂരില്‍ നിന്നാണ് ഈ യാത്രയുടെ തുടക്കം. പിന്നെ അച്ഛെ ദിന്‍ എന്നും പറഞ്ഞ് പറഞ്ഞ് ഇപ്പോ അയ്യേ ദിന്‍ ആയ സ്ഥിതിയാണല്ലോ. കേരളത്തിലാണെങ്കില്‍ മെഡിക്കല്‍ കോളജ് കോഴ വേറെയും. ഈ നേരത്ത് ജനങ്ങളുടെ രക്ഷക്ക് യാത്ര നടത്തുക എന്നുപറുമ്പോള്‍ തന്നെ അതില്‍ വെറൈറ്റി ഉണ്ട്. 

ജാഥയ്ക്ക് പേരിടുമ്പോള്‍ ബിജെപി അല്‍പം കൂടി യാഥാര്‍ഥ്യബോധം കാണിച്ചിരുന്നെങ്കില്‍ നന്നായേനെ. അതിനൊക്കെ കോണ്‍ഗ്രസിനെ കണ്ടുപഠിക്ക്. ഉമ്മന്‍ചാണ്ടിയ്ക്കെതിരെ പടയൊരുക്കം നടക്കുമ്പോള്‍ രമേശ് ചെന്നിത്തല നയിക്കുന്ന യാത്രക്ക് പടയൊരുക്കമെന്നു തന്നെ പേരിട്ടു. ആശയപരമായ സത്യസന്ധത പേരില്‍തന്നെ കാണും. ഇങ്ങനെയാണ് ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന രീതി. ഇതിപ്പോ ബിജെപി സ്വയം രക്ഷിക്കാന്‍ നടത്തുന്ന യാത്രയ്ക്ക് ഇട്ട പേരോ ജനരക്ഷായാത്രയെന്നും. എന്തിനാണ് ഇങ്ങനെ ഒളിച്ചും പാത്തും കാര്യങ്ങള്‍ നടപ്പാക്കുന്നത്. ഉള്ളത് ഉള്ളതുപോലെ പറഞ്ഞാല്‍ പോരെ ഈ ബിജെപിക്കാര്‍ക്ക്. അതൊട്ടും ശീലമില്ലാത്ത ഒന്നായതുകൊണ്ട് നാട്ടുകാര്‍ ക്ഷമിക്കാനാണ് സാധ്യത. 

ഏതൊരു പരിപാടിക്കും ഒരു ഹൈലൈറ്റ് ഉണ്ടാവും. ഇവിടെ അമിത് ഷായുടെ 21 കിലോമീറ്റര്‍ നീളുന്ന നടത്തമാണ് ഹൈലൈറ്റ്. സിപിഎം കോട്ടയിലൂടെ രക്ഷാ ജാഥ കുതിക്കുമ്പോള്‍ മുമ്പില്‍ നടക്കുന്നത് ഷാജിയാരിക്കും. അതുകൊണ്ട് കേരളത്തില്‍ വന്ന് അമിത് ഷാ കാണിക്കാന്‍ പോകുന്ന തുറുപ്പ് ചീട്ടില്‍ ചിലര്‍ക്കെങ്കില്‍ അച്ഛാ ദിന്‍ സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ട്. എന്നുവച്ചാല്‍ സിപിഎമ്മിനെ നിത്യശത്രുവായി ദേശീയ തലത്തില്‍ പ്രഖ്യാപിക്കപ്പെടും. കേരളം കശ്മീരാണെന്ന് വരുത്തി തീര്‍ക്കലാണ് അടുത്ത പടി. അങ്ങനെ ജനങ്ങളെ രക്ഷിക്കാന്‍ ജനരക്ഷാ യാത്ര ബിജെപിക്കാര്‍ നടത്തുന്നു. സമ്മതിക്കണം.