ലഹരിക്കെതിരെ ഋഷിരാജ് സിങ് പ്രസംഗിക്കുകയാണ്. കഞ്ചാവിനെകുറിച്ചാണ് പ്രധാനമായും സംസാരം. കുട്ടികളെ മുന്നിലിരുത്തി പറയാന്‍ പറ്റുന്ന വര്ത്തമാനാണോ ആശാന് പറയുന്നത് എന്നൊരു സംശയം തോന്നാം. കാരണം ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത സ്റ്റൈലിലാണ് ക്ലാസ്. പ്രേക്ഷകരോട് ചെറിയൊരപേക്ഷ. കുട്ടികള്‍ അടുത്തുണ്ടെങ്കില്‍ വേഗം മാറ്റിക്കോ. ലഹരി വര്‍ത്തമാനം ആരോഗ്യത്തിന് ഹാനികരമാണ്.
അതേ, കുട്ടികള്‍ക്ക് മുന്നില്‍ തോന്നുമ്പോലെ സംസാരിക്കരുത്. പ്രത്യേകിച്ച് സാറിനെപ്പോലൊരാള്‍. അങ്ങനെ സംസാരിച്ചാല്‍ അത് ലഹരി കൂട്ടാനെ സഹായിക്കൂ എന്ന് ആര്‍ക്കും മനസ്സിലാകും. അത് കുട്ടികള്‍ക്ക് മനസ്സിലായി. ബോധവല്‍ക്കരണത്തിനുശേഷം സിങ്ങിനോട് കുട്ടികള്‍ നല്ല കട്ടച്ചോദ്യങ്ങളുമായെത്തി. വെല്‍ഡണ്‍ മക്കളെ.
പാന്‍മസാല നിരോധനം അടിപൊളിയാണ്. അതുകൊണ്ട് ഉപഭോഗം കുറഞ്ഞുവത്രെ. പക്ഷെ, ബാര്‍ പൂട്ടിയപ്പോള്‍ സംഭവിച്ചത് നേരേ മറിച്ചാണ്. മോശം മദ്യം ജനങ്ങളുടെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് എക്സൈസ് കമ്മീഷണര്‍ പറയുന്നത്. സര്‍ക്കാര്‍ ഔട്ട്ലറ്റുകളുടെ മദ്യത്തിന്റെ രുചിയും മണവും അതിഗംഭീരമാണെന്ന സാക്ഷ്യപത്രവും ഒപ്പമുണ്ട്. കുട്ടികളുടെ മുന്നില്‍ തന്നെയായിപ്പോയി ഈ വര്‍ത്തമാനം എന്നതൊഴിച്ചാല്‍ സംഗതി സുധീരന് കൊണ്ടിട്ടുണ്ടാകും. ഉറപ്പാണ്. എക്സൈസ് കമ്മിഷണറായാല് ഇങ്ങനെ വേണം.