രാമലീല അങ്ങനെ തിയറ്ററുകളിലെത്തി. തിയറ്റര്‍ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച ടീംസിനെയൊന്നും ആ പരിസരത്തേ കണ്ടില്ല. ചിത്രം കണ്ടവര്‍ ദിലീപിന്റെ അനുകൂലികള്‍. കാണാത്തവര്‍ ദിലീപിന്റെ എതിരാളികള്‍. എന്നാണല്ലോ വയ്പ്പ്. സംഗതി രണ്ടായാലും ഇതൊന്നും കോടതിയെ സ്വാധീനിക്കാന്‍ പോകുന്നില്ലെന്ന് ഇരുകൂട്ടരും മനസ്സിലാക്കിയാല്‍ തീരുന്ന പ്രശ്നമേയുള്ളൂ. എന്തായാലും സിനിമ ആളുകള്‍ കാണുന്നുണ്ട്. ദിലീപ് ഉടന്‍ പുറത്തുവരുമെന്ന ആരാധകരുടെ മോഹം നീണ്ടുപോകുന്ന സ്ഥിതിക്ക് സിനിമ കണ്ട് ആശ തീര്‍ക്കാവുന്നതാണ്, തല്‍ക്കാലത്തേക്ക്. സിനിമമേഖലയെ തന്നെ പൊട്ടിക്കാനിറങ്ങിയവര്ക്ക് മാറിനിന്ന് കരയുകയുമാവാം.