വനിത കമ്മീഷനെ വരെ തെറിപറഞ്ഞ് ഓടിച്ച മഹാനാണ് പി.സി.ജോര്‍ജ്. പിസിയെ കുടുക്കാന്‍ പഴയതട്ടകത്തില്നിന്ന് എതിരാളി രംഗത്തുവന്നിട്ടുണ്ട്. കോട്ടയത്തെ നവസമരങ്ങളുടെ നായകന് മഞ്ഞക്കടമ്പന് എന്നുപറഞ്ഞാല്‍ എളുപ്പത്തില്‍ പിടികിട്ടും. സമരമല്ല ഇത്തവണ. പിസിയെ ചീത്തവിളിക്കുകയാണ് ലക്ഷ്യം. ആ ദിലീപിന്റെ കേസിലൊക്കെ ഇടപെടാന്‍ ഈ പിസി ആരാണെന്നാണ് കക്ഷിയുടെ സംശയം. ഉത്തരവും മറ്റും പിസിയില്നിന്ന് നേരിട്ട് കൈപ്പറ്റുന്നതാവും നല്ലത്.
പൂഞ്ഞാറിലായിരുന്നു പിസി. അവിടെ എല്ലാവരുടെയും പേര് ബൈഹാര്ട്ടാക്കിവച്ച് ഒരാളേയുള്ളൂ. അത് പിസിയാണ്. ആര് ആരെ വിവാഹം കഴിച്ചു. അവരിപ്പോ എവിടെയാണ്. അവര്‍ക്കിപ്പോ എത്രകുട്ടികളുണ്ട്. വീട്ടിലെത്ര വോട്ടുണ്ട് തുടങ്ങി സകലതും പിസിയങ്ങ് പറഞ്ഞുകളയും. പൂഞ്ഞാറിലെ ജനങ്ങളെ കുറിച്ച് പറയുമ്പോ മഞ്ഞക്കടമ്പന് സൂക്ഷിക്കണം.