നരേന്ദ്ര മോദി പഴയ ഫോമിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. നോട്ട് നിരോധനവും ജിഎസ്ടിയുമൊക്കെ രാജ്യത്തെ അമേരിക്കയ്ക്ക് മുകളിലെത്തിച്ചതിന്റെ അഭിമാനത്തോടെയാണ് അദ്ദേഹം വീണ്ടും മൈക്കിന് മുന്നിലെത്തിയത്. ഏതിന്റെയൊക്കെ വിലകൂടുമെന്നറിയാന് പലരും ടിവിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രസംഗം കേള്‍ക്കുകയും ചെയ്തു.
പിണറായി പേടിക്കാന്‍ കാരണമുണ്ട്. കേന്ദ്രത്തിന്റെ ജിഎസ്ടി മൂലം നാട്ടുകാരുടെ പഴിമുഴുവന്‍ പാവം പിണറായിക്കും ആ ഐസക് സഖാവിനുമാണല്ലോ. ഇനിയും താങ്ങാന്‍ പറ്റണ്ടേ. ഇത്തവണ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനാണ് മോദിയുടെ പ്ലാന്‍. ഷോക്കടിപ്പിച്ചശേഷം വൈദ്യുതി നല്കുന്ന ലോകത്തെ ആദ്യപദ്ധതിയാണിത്. സൗഭാഗ്യ എന്നാണ് പദ്ധതിയുടെ േപര്. വൈദ്യുതി മന്ത്രി എംഎം മണി കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതാണ് സംഗതി. തുകയില്‍ 10 ശതമാനം സംസ്ഥാനം നല്‍കണം. കാര്യങ്ങള്‍ പിടികിട്ടിയല്ലോ. വീണ്ടും പെടും എന്നുതന്നെ.