E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

കസേരകളി തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇനി കുറച്ചുകാലം വേങ്ങരയിലായിരിക്കും എല്ലാവരും. നമ്മളും. രാഷ്ട്രീയ കേരളത്തിലെ പ്രമുഖരൊക്കെ അങ്ങോട്ട് വെച്ച് പിടിക്കുന്നതുകൊണ്ട് അവിടെ മണ്ഡലത്തില്‍ ഒരു സംസ്ഥാന യുവജനോല്‍സവം നടക്കുന്ന പ്രതീതിയാണ്. കലോല്‍സവമൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെ പലയിടത്തും സ്റ്റേജുകള്‍ ഉണര്‍ന്നു. രാഷ്ട്രീയ പ്രതിഭകളെത്തിത്തുടങ്ങി എന്നും പറയാം. ഇതിന്‍റെയൊക്കെ ആദ്യപടിയാണല്ലോ രജിസ്ട്രേഷന്‍. ഇവിടെ അത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കലാണ്. ഇതിനൊപ്പം സ്ഥാനാര്‍ഥികളുടെ തള്ളും സഹിക്കണം എന്നതാണ് കഷ്ടം. ഇപ്പോ പിന്നെ മൈക്ക് കിട്ടുന്നവരുടെ ഒക്കെ സ്ഥിരം പരിപാടിയാണ് ഈ തള്ള്. തള്ള് എന്നതിനെ ഒരു കലാരൂപമായി വികസിപ്പിച്ചെടുക്കുകയും അതിനെ രാജ്യാന്തര തലത്തില്‍ വരെ എത്തിക്കുകയും ചെയ്ത പ്രധാനമന്ത്രിയുടെ നാടാണല്ലോ ഇത്. അപ്പോ പിന്നെ കണ്ണന്താനത്തിനും വേങ്ങരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്തി പി.പി. ബഷീറിനും വരെ അതിനുള്ള സ്വാതന്ത്ര്യമുണ്ട്. 

കെ.എന്‍.എ.ഖാദര്‍ ജന്‍മം കൊണ്ട് കമ്മ്യൂണിസ്റ്റും കര്‍മം കൊണ്ട് ലീഗുകാരനുമാണ്. ഭൗതിക വാദത്തില്‍ അധിഷ്ടിതമായേ സമുദായ രാഷ്ട്രീയം വരെ വിലയിരുത്താറുള്ളു. എന്നുവച്ചാല്‍ മുസ്്ലിം ലീഗിലെ എം.എം.ബേബിയാണ് ഈ കെ.എന്‍.എ. ഖാദര്‍. കാര്യങ്ങളെ താത്വികമായി വിലയിരുത്തിക്കളയും. അത് ഫോട്ടോ എടുപ്പാണെങ്കില്‍ പോലും.