സിപിഎം സംസ്ഥാന സെക്രട്ടറി ഇനി കുറച്ചു ദിവസം നല്ല തിരക്കിലായിരിക്കും. ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്ന് കരുതിയെങ്കില്‍ തെറ്റി. അതെല്ലാം ചെറുത്. ഇത് വേറൊരു സംഗതിയാണ്. ദക്ഷിണേഷ്യയിലെ സകല കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും ഒന്നിപ്പിക്കാനുള്ള ദൗത്യമാണ് കോടിയേരിയും സിപിഎമ്മം ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലാണ് പരിപാടി. അങ്ങ് ദൂരെ പാക്കിസ്ഥാനില്നിന്നുവരെ കമ്യൂണിസ്റ്റുകാര്‍ ഒഴുകിയെത്തും. ഞെട്ടാന്‍ ഇപ്പോഴേ തയ്യാറായിക്കോ.
അയ്യോ അത് മോശമായി. പുത്തരിയില്‍ തന്നെ കല്ലുകടിയോ. വിസ കിട്ടാന്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കാനൊന്നും പോയില്ല. കിട്ടിയാല്‍ കിട്ടട്ടെ. അതല്ല പ്രശ്നം. ആ അമേരിക്കയും ട്രംപും കുറച്ചുനാളായി ഇങ്ങോട്ട് നോക്കി കണ്ണ് മിഴിക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇടപെടല്‍ ശക്തമാക്കാനാണ് ശ്രമം. വര്‍ഗീയതയും വിഘടനവാദവും ഇവിടെത്തന്നെയുള്ളത് കൊണ്ട് അമേരിക്കയ്ക്ക് പണി കുറവാണ്. പക്ഷെ, പേടിക്കണം. കാരണം അമേരിക്കക്കെതിരെ ഇതാ കോടിയേരി യുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞു.
കൊള്ളാം. നല്ല ചര്‍ച്ചയാവട്ടെ. ഏതായാലും ദക്ഷിണേഷ്യയില്‍ സര്വകമ്യൂണിസ്റ്റുകളും എത്തുന്ന വേദിയായതുകൊണ്ട് മാധ്യമങ്ങള്‍ക്കൊക്കെ ക്ഷണമുണ്ട്. കടക്ക് പുറത്ത് എന്നുപറയാന്‍ ആരെങ്കിലും വന്നാലെന്തുചെയ്യും എന്നുചോദിച്ചാല്‍ കോടിയേരിക്ക് ഉത്തരമുണ്ട്. വന്നോ. വല്ലതുംകഴിച്ചിട്ട് പെട്ടെന്ന് ഇറങ്ങുമല്ലോ എന്നൊരു ഒഴുക്കന്‍ ഉത്തരം. അതുമതി.