വേങ്ങരയില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും ഉറക്കം പോയവരുടെ കൂട്ടത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനവുമുണ്ട്. എവിടെപ്പോയാലും ആരാ സ്ഥാനാര്‍ഥി എന്തായി കാര്യങ്ങള്‍ എന്നേ എല്ലാവര്ക്കും ചോദിക്കാനുള്ളൂ. കേന്ദ്രം, അതായത് അമിത് ഷാജിയാണ് ഇതൊക്കെ തീരുമാനിക്കുന്നതെന്ന് സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. എന്തുചെയ്യാന്‍.
ഇതൊക്കെ പിന്നേം സഹിക്കാം. മറ്റുരണ്ടുചോദ്യങ്ങളാണ് കഷ്ടം. ബിഡിജെസും ഒപ്പമുണ്ടോ എന്ന് തനിക്ക് പോലും അറിയില്ലെന്ന് എങ്ങനെയാണീശ്വരാ ഈ പത്രക്കാരെ ഒന്ന് ബോധ്യപ്പെടുത്തുക എന്നാണ് കുമ്മനത്തിന്റെ ആത്മഗതം. മറ്റൊരു ചോദ്യം നെഞ്ചത്തിട്ടാണ്. കേരളത്തില്‍ പുനഃസംഘടനയുണ്ടോ എന്ന്. ഏത്, കാര്യം പിടികിട്ടിയല്ലോ.
പെട്രോളിന്റെ പേരില്‍ ആകെ നാറ്റക്കേസായി മാറിയിരിക്കുകയാണ് പുതിയ കേന്ദ്രമന്തി അല്‍ഫോന്‍സ് കണ്ണന്താനം. തള്ളിക്കളഞ്ഞിട്ടും ദുര്‍ഗന്ധം വിട്ടുപോകുന്നില്ല. ഇപ്പോഴിതാ കെഎസ്്യൂക്കാര് ഒരു സാധനവുമായി സമരത്തിറങ്ങിയിട്ടുണ്ട്. ഇത്രയേ പറയാനുള്ളൂ. ഒടുവില്‍ ചുമന്നവര്‍ നാറരുത്.