നാട്ടിലെ റോഡില്‍ കുഴിയുണ്ടോ എങ്കില്‍ അതൊക്കെ പൊതുമരാമത്ത് മന്ത്രിയെ വിളിച്ച് പറഞ്ഞേക്കണം. ഇനി റോഡ് നന്നായില്ലെങ്കിലും മന്ത്രിയോട് സംസാരിക്കാന്‍ സാധിച്ചല്ലോ എന്നെങ്കിലും ആശ്വസിക്കാം. മന്ത്രി ജി.സുധാകരന് എല്ലാദിവസവും വൈകീട്ട് ഫോണില്‍ അവയ്ലബിള് ആയിരിക്കും. അദ്ദേഹം കവിത എഴുതാന്‍ ഉപയോഗിച്ച സമയമാണ് ഈ ഫോണ്‍വിളിക്കായി മാറ്റിവച്ചിരിക്കുന്നത്. അതുകൊണ്ട് നാട്ടുകാര്‍ ഒരുവിധത്തിലും മന്ത്രിയെ വെറുതെവിടാന്‍ പാടില്ല. കേന്ദ്രമന്ത്രിയൊക്കെ ആയ അല്‍ഫോണ്‍സ് കണ്ണന്താനത്തെ സുധാകരന് മന്ത്രിയെ വിളിച്ച് പരിപാടി ഉദ്ഘാടനം ചെയ്യാനായി ക്ഷണിക്കുന്നു.ശ്രീ കണ്ണന്താനം അങ്ങാണല്ലോ ഇപ്പോഴത്തെ താരം. താങ്കളില്ലാതെ പിന്നെന്ത് ആഘോഷം.
നാട്ടിലെ മിക്ക റോഡുകളും തകര്‍ന്നിരിക്കുന്ന സ്ഥിതിക്ക് മന്ത്രിയെ ഫോണില്‍ വിളിച്ചവകയില് കേരളത്തിലെ മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകള്‍ക്ക് ചാകരയായിയിരിക്കും. ഇനി ഇവരൊക്കെ ചേര്‍ന്നുള്ള ഒരു പരിപാടിയാണോ ഇതെന്ന് ആര്‍ക്കറിയാം. പ്രതിപക്ഷ നേതാക്കളെ വരെ ഫോണ്‍ ചെയ്യല്‍ പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
ഇതൊക്കെ കാണുമ്പോഴാണ്, ആലപ്പുഴയില്‍ നിന്നുള്ള ഒരു സഖാവ് ജി.സുധാകരനെ വിളിക്കാന്‍ സാധ്യതയുണ്ടെന്നാണ് തോന്നുന്നത്. രണ്ടു പേരും ജില്ലയില്‍ രണ്ട് ഗ്യാങ്ങുകളായി പ്രവര്‍ത്തിക്കുന്ന പശ്ചാതലത്തില്‍ ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ആരാന്നറിയോ മറ്റൊരു മന്ത്രിയായ തോമസ് ഐസക് ശ്രമിച്ചേക്കും. വരൂ ശ്രീ തോമസ് ഐസക്. സുധാകരന് മന്ത്രിയോട് ഫോണില്‍ എന്തും സംസാരിക്കാം.