സംസ്ഥാന വനിത കമ്മീഷന്റെ പ്രഥമ ലക്ഷ്യം സുവ്യക്തമാണ്. സ്ത്രീസംരക്ഷണം. പക്ഷെ, ആ പിസി ജോര്‍ജില്‍ നിന്ന് സ്വയരക്ഷയ്ക്കുള്ള മാര്‍ഗ്ഗങ്ങള്‍തേടി വലയുകയാണ് പാവം എംസി ജോസഫൈനും കൂട്ടരും. വനിത കമ്മീഷന് ഓഫീസിലേക്ക് പിസിയുടെ നല്ല വടിവൊത്തെ തെറിയാണത്രെ വന്നുകൊണ്ടിരിക്കുന്നത്. കത്ത് മാത്രമാണെങ്കില്‍ സഹിക്കാം. കണ്ണും മൂക്കും പൊത്തേണ്ട സംഗതികളുമുണ്ട്.
ഇങ്ങനെ കുത്തിയിരുന്നത് ആലോചിക്കേണ്ട കാര്യമൊന്നുമില്ല. പി.സി.ജോര്‍ജ് തന്നെയാവും ഇതിനുപിന്നിലെന്ന് വനിത കമ്മീഷന് സംശയമില്ല. എങ്കിലും ചോദിക്കട്ടെ, അതിന് വല്ല തെളിവോ മറ്റോ കിട്ടിയിട്ടുണ്ടോ. അല്ലെങ്കില്‍ എന്തെങ്കിലും ധ്വനി.?
അങ്ങനെ അടങ്ങിനില്ക്കാന് നിന്നുകൊടുക്കാനും പാടില്ല. പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. അതാണ് ഒരുസമാധാനം. പിന്നെ വി.എസ് ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. സമീപകാലത്തെ ഒരു ഇരിപ്പുവശം വച്ച് ബഹ്റ ഉടന്‍ പ്രതികളെ പിടികൂടുമെന്ന് ഉറപ്പാണ്.