കൊടുംക്രൂരന്മാര്ക്കൊക്കെ ഭയങ്കര സന്തോഷത്തിനുള്ള ഒരു വകുപ്പുണ്ട്. നിങ്ങളൊക്കെ അറിഞ്ഞിട്ടുണ്ടാകും. എങ്കിലും പറയുകയാണ്. ആളൂര്‍ വക്കീല്‍ കൊച്ചിയില്‍ പുതിയ ഓഫീസ് തുറന്നു. വേട്ടക്കാരുടെ നിരന്തര അഭ്യര്‍ഥന അദ്ദേഹത്തിന് ചെവിക്കൊള്ളാതിരിക്കാന്‍ കഴിഞ്ഞില്ല. പിന്നെ ചെറിയൊരു സമാധാനം, വേട്ടക്കാര്‍ക്ക് മാത്രമല്ല, ഇടയ്ക്ക് ബോറടിക്കുമ്പോള്‍ ഇരയ്ക്ക് വേണ്ടിയും പോരാടാം എന്നു പറയുന്നുണ്ട്. സന്തോഷം.