നെടുമ്പാശേരി അങ്ങനെ വിടുകയാണ്. നേരെ കണ്ണന്താനത്തിന്റെ സ്വന്തം കാഞ്ഞിരപ്പള്ളി. അങ്ങനെ കാഞ്ഞിരപ്പളി അച്ചായനായി കണ്ണേട്ടന് അല്പസമയത്തിനുള്ളില് എത്തിച്ചേരും. അദ്ദേഹമിപ്പോള്‍ പുറപ്പെടുകയായി സുഹൃത്തുക്കളെ പുറപ്പെടുകയായി.
കാഞ്ഞിരപ്പള്ളിക്കാരന് അച്ചായന് നാട്ടുകാര്‍ക്ക് കണ്ണന്താനമല്ല. തള്ളന്താനമാണ്. അമ്മാതിരിയാണ് തള്ള്. പണ്ട് നിയമസഭയിലേക്ക് ഇടതിന്റെ സ്ഥാനാര്‍ഥിയായി മല്‍സരിച്ചപ്പോള്‍ ഈ തള്ള് പ്രസംഗം ഏറെ കേട്ടതുകൊണ്ട്, നാട്ടുകാര്‍ക്കൊന്നും അതൊരു പുതുമായിരിക്കില്ല എന്നറിയാം. അതുപോലല്ലല്ലോ ബാക്കിയുള്ളവര്‍.
കേരളത്തിലെ പരിപാടി വെട്ടിച്ചുരുക്കി കണ്ണന്താനം അതിവേഗം ഡല്‍ഹിക്ക് മടങ്ങിയത് നന്നായെന്ന് കരുതുന്നവരുണ്ട്. അത് കാഞ്ഞിരപ്പള്ളിക്കാരും പിന്നെ മറ്റൊരു സ്വീകരണം ഒരുക്കിയ തൊടുപുഴക്കാരുമാണ്. ആദ്യം കാഞ്ഞിരപ്പള്ളിയില്‍ പോയി കാഞ്ഞിരപ്പള്ളിക്കാരുടെ സ്നേഹത്തെക്കുറിച്ച് തള്ളിതള്ളി അവരെ ഒരു വഴിക്കാക്കിയാണ് തൊടുപുഴയിലെത്തിയത്. അവിടേയും പിശുക്ക് കാട്ടിയില്ല, ചുരുക്കത്തില്‍ സ്നേഹത്തിന്റെ കാര്യത്തില്‍ തൊടുപുഴക്കാരും കാഞ്ഞിരപ്പള്ളിക്കാരും തമ്മില്‍ ഇപ്പോള്‍ പൊരിഞ്ഞ അടിയിലാണ്.