നാട്ടിലെ ജനങ്ങള്‍ പലതരം കാത്തിരിപ്പും അനുഭവിച്ചിട്ടുണ്ടാകും. ഓണത്തിന് നല്ല റേഷനരി കിട്ടുമോയെന്ന ആകാംക്ഷപോലും മാറ്റിവച്ചാണ് പള്‍സര്‍ സുനിയുടെ മാഡം ആരാന്നറിയാന് കാത്തിരുന്നത്. ഓണത്തിന് ദിലീപ് ഏതായാലും ഉണ്ടാവില്ലെന്ന തിരിച്ചറിവ് കഴിഞ്ഞ ദിവസം കിട്ടിയ സ്ഥിതിക്ക് ആകെയുള്ള ഒരു ത്രില്‍ ആ മാഡം ആരാന്നറിയുക എന്നതുമാത്രമായിരുന്നു. പലവട്ടം നീട്ടിവെച്ച ആ പ്രഖ്യാപനം അങ്ങനെ ഇന്നുണ്ടായി.
മാഡം എന്നൊക്കെ ബഹുമാനത്തോടെ വിളിക്കുന്ന ഒരാളെ ആ ബഹുമാനമൊക്കെ കളഞ്ഞ് പള്‍സര്‍ സുനി ഇങ്ങനെ പേര് വിളിച്ചതു തന്നെ തെറ്റാണ്. മാപ്പര്‍ഹിക്കാത്ത തെറ്റ്. വിശ്വാസം അതല്ലേ എല്ലാം എന്ന് പള്‍സര്‍ സുനിയെ ദിലീപിന് മുമ്പേ തന്നെ ഒന്നു പറഞ്ഞുബോധ്യപ്പെടുത്താമായിരുന്നതാണ്. ഇനിയിപ്പോ കേസെടുത്ത് മേഡത്തെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അതാവും ഈ ഓണക്കാലത്തെ നമ്മുടെ ഒരു ടെന്‍ഷന്‍. എന്തിനാണാവോ ആളുകള്‍ ഇങ്ങനെ മറ്റുള്ളവരെ ടെന്‍ഷനടിപ്പിക്കുന്നത്.
ജാമ്യം കിട്ടാന്‍ കോടതിയില്‍ പോയി വാദങ്ങള്‍ നിരത്തുകയാണ് വേണ്ടതെന്ന് ദിലീപേട്ടന് ഫാന്‍സുകാരെ ഒന്നറിയിക്കാന്‍ വല്ല വഴിയുമുണ്ടെങ്കില്‍ അത് ചെയ്തേക്കണം. അല്ലാതെ പ്ലക്കാര്‍ഡും സാമൂഹ്യസേവനങ്ങളുടെ ലിസ്റ്റും പൊക്കിപ്പിടിച്ച് നടുറോഡില്‍ വിളിച്ചുപറഞ്ഞാല്‍ എങ്ങനെയാണ് ജാമ്യം കിട്ടുമെന്നൊക്കെ ആരാണാവോ ഇവരോട് പറഞ്ഞിരിക്കുന്നത്. ഇനിയിപ്പോ ഈ ഫാന്‍സുകാരുടെ പ്രസംഗം കേട്ടിട്ടാണോ കോടതി ജാമ്യം പോലും നിഷേധിച്ചതെന്ന് ആര്‍ക്കേലും തോന്നിയാല്‍ കുറ്റം പറയാനും ഒക്കില്ല.
അമ്മ എന്ന സംഘടനയ്ക്ക് വീണ്ടും പണിയാവും. ഇനിയിപ്പോ മാഡം കൂടി ചലച്ചിത്രതാരമായ സ്ഥിതിക്ക് അവരേയും പിന്തുണയ്ക്കേണ്ടതുണ്ട്. പക്ഷപാതിത്വം പാടില്ലല്ലോ. ദേ മാവേലി കൊമ്പത്തില്‍ മാവേലിയായ വരാറുള്ള ഇന്നസെന്റ് ചേട്ടന് ഈ ഓണക്കാലത്തെ ദൗത്യം വേറെയാണ്.