ഇനി കുറച്ച് രാഷ്ട്രീയം കേട്ട് വരാം. സംഗതി നമ്മുടെ കുമ്മനേട്ടന് പ്ലാന്‍ ചെയ്ത യാത്രയാണ്. കേരളത്തിലെ ജനങ്ങളുടെ രക്ഷയ്ക്കായി കോട്ടയത്തെ കുമ്മനത്ത് അവതരിച്ച ആ അവതാരപുരുഷന്റെ ജനരക്ഷാ യാത്ര തല്ക്കാലം ഉടനെയുണ്ടാകില്ല. ഒക്ടോബറിലേക്കാണ് മാറ്റിയത്. എന്നുവച്ചാല്‍ രക്ഷയില്ലാതായ മലയാളികള്‍ ആ അവസ്ഥയില്‍ ഒന്നൊന്നര മാസം കൂടി കഴിഞ്ഞുകൂടണമെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. മോഹിപ്പിക്കാനാണെങ്കില് ഇങ്ങനെയൊരു യാത്ര ആദ്യമേ പറയേണ്ടിയിരുന്നില്ല കുമ്മനംജി. കണ്ണൂരിലെ സഖാക്കളൊക്കെ പൊട്ടിച്ചിരിക്കുകയാണ്. ജയരാജന് സഖാവ് കത്തി കാട്ടിയൊന്ന് വിരട്ടിയപ്പോഴേ അമിത് ഷാജി സ്ഥലം വിട്ടു എന്നൊക്കെയാണ് അമ്പാടിമുക്കിലെ സഖാക്കള്‍ പാടിനടക്കുന്നത്.
അമിത് ഷാ വെറും ഒരു ഉദ്ഘാടകന്‍ മാത്രമായിരുന്നില്ല അത്രേ. ആള് കുമ്മനത്തോടൊപ്പം യാത്രാസംഘത്തിലെ അംഗമായിരുന്നു. പിണറായി വിജയന്റെ നാടൊക്കെ ഒന്നുചുറ്റിക്കാണലായിരുന്നു പ്ലാന്‍. ഇതുപോലെ യാത്ര പുരോഗമിക്കുമ്പോള്‍ ദേശീയ നേതൃത്വം ഒന്നടങ്കം കേരളത്തിലെത്തും. ഇങ്ങനെയൊക്കെയായിരുന്നു പ്ലാന്‍ എ പ്രകാരം പദ്ധതിയിട്ടത്. എല്ലാം പൊളിഞ്ഞു. ഹരിയാനയും യുപിയും ഗുര്‍മീത് റാം റഹീമുമൊക്കെ പൊട്ടിവീഴുമെന്ന് ഷാജി സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാവില്ല.