ദേ മാവലി കൊമ്പത്ത് ഓണത്തിന് ഇറക്കാതെയായിട്ട് കുറേകാലമായി. ഇത്തവണ ദിലീപിനും ഇറങ്ങാന്‍ കഴിഞ്ഞില്ല. ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചവര്‍ നിരാശരായി. കഴിഞ്ഞ ഓണത്തന് വെല്‍കം ടു സെന്‍ട്രല്‍ ജയിലിന്റെ വിശേഷങ്ങളായിരുന്നു. ഇത്തവണ അത് ശരിക്കും അറംപറ്റിപ്പോയി. പക്ഷെ, മുഖ്യമന്ത്രി തന്റെ വാക്കുകള്‍ അറംപറ്റാതെ നോക്കുന്നുണ്ട്. ദിലീപിന്റെ കേസില്‍ ഇടയ്ക്ക് കയറി ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞത് കുഴപ്പായിപ്പോയിരുന്നല്ലോ. അതുകൊണ്ട് ഇനി ആ പണിക്ക് ഇല്ലെന്ന് ഇന്ന് തന്നെ പിണറായി വ്യക്തമാക്കിയിട്ടുണ്ട്. പോരാത്തതിന് പൊലീസെന്തൊക്കെ ചെയ്യണമെന്നും. എല്ലാചുമടും ഇനി ഒറ്റയ്ക്ക് താങ്ങാന്‍ പിണറായിക്ക് വയ്യ