E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

സന്തോഷംകൊണ്ട് ഇരിക്കാന്‍ വയ്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇരട്ടച്ചങ്കെന്ന് വിളിപ്പേരുള്ള പിണറായിക്ക് വേണമെങ്കില്‍ ഇരട്ടസന്തോഷമാണെന്നു പറയാം. കാരണം കോടതിയുടെ പഴികേട്ട ആരോഗ്യമന്ത്രി ശൈലജടീച്ചറെകൊണ്ട് ആകെ ചുറ്റിയിരിക്കുകയായിരുന്നു പിണറായി. നിയമസഭയിലൊന്നും ചെവി പൊത്താതെ ഇരിക്കാന്‍പോലും പറ്റാത്ത അവസ്ഥ. ആ സമയത്താണ് പെട്ടെന്ന് ഹൈക്കോടതിയില്‍നിന്ന് ലാവലിന്‍ ലാവലിന്‍ എന്ന് കേള്‍ക്കുന്നത്. പിണറായി തന്നെ ഞെട്ടിപ്പോയി.

******************

രണ്ടുപതിറ്റാണ്ടായി പിണറായിയെ വേട്ടയാടിയത് ലാവലിന് കേസ് മാത്രമല്ല. ലാവലിന്റെ പേരില്‍ രാഷ്ട്രീയശത്രുക്കള്‍കൂടിയായിരുന്നു. തിരഞ്ഞെടുപ്പ് എന്നുകേട്ടാല്‍ ശത്രുക്കള്‍ ലാവലിനും പൊക്കിപ്പിടിച്ചുവരും. ആ ഉമ്മന്‍ചാണ്ടിയൊക്കെ ചെയ്ത ദ്രോഹം ചില്ലറയാണോ. ഇതുംപോരാത്തിന് അടുത്തിരിക്കുന്ന ഒരേ ബെഞ്ചുകാര്‍ തന്നെ ഇടയ്ക്ക് പാരവയ്ക്കും. വി.എസൊക്കെ ഇനി എന്തുപറയുമോ എന്തോ.

*******************

ലാവലിന്‍ കരാര്‍ പിണറായി മാത്രം അംഗീകരിച്ച് നടപ്പാക്കിയ ഒന്നല്ല. പക്ഷെ, എതിരാളികള്‍ക്ക് വേണ്ടത് പിണറായിയെ ആയിരുന്നു. സാങ്കേതികവശങ്ങളെകുറിച്ച് കുമ്മനം രാജശേഖരനും രമേശ് ചെന്നിത്തലയുമൊക്കെ എന്തുപറഞ്ഞാലും പിണറായി വിജയന് പ്രശ്നമല്ല. കാരണം ഹൈക്കോടതി വിധി അനുകൂലമാണ്.

******************

ഈ വര്‍ഗ്ഗപരമായ നിലപാട് എല്ലാകാര്യത്തിലും വേണം. പിണറായിയെകുറ്റം പറഞ്ഞിട്ട് കാര്യമില്ല. നല്ല സഖാവായി ചമഞ്ഞുനടക്കുന്ന കാനംവരെ ഇക്കാര്യത്തില്‍ പിണറായിക്കൊപ്പമാണ്. ഇതേ കോടതി ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വിമര്‍ശിച്ചപ്പോള്‍ ഇടതുമുന്നണിയില്‍നിന്ന് ആരുമത് സ്വാഗതം ചെയ്തുകണ്ടില്ല. കാനത്തോട് ചോദിച്ചപ്പോഴാകട്ടെ വക്കീലുപോലും നാണിച്ചുപോകുന്ന മറുപടിയും.

********************************

സത്യത്തില്‍ പിണറായിക്ക് ആവേശം പകര്‍ന്നത് കേരള ഫയര്‍ഫോഴ്സാണ്. ഫയര്‍ഫോഴ്സ് നടത്തിപ്പുകാരന്‍ ടോമിന്‍ ജെ.തച്ചങ്കരി വെറുതെ വിളിച്ചതേയുള്ളൂ. അവിടെപ്പോവുക മാത്രമല്ല, നീണ്ട പ്രസംഗം നടത്തുകയും ചെയ്തു. ഫയര്‍ഫോഴ്സിനുപോലും കെടുത്താനാകാത്ത നല്ല തീപ്പോരി പ്രസംഗം.

*******************************

ആരോഗ്യമന്ത്രിയെ ആക്രമിക്കുന്ന തിരക്കില്‍ പ്രതിപക്ഷത്തിന്റെ കണ്ണില്‍പ്പെടാതെ മുങ്ങിയിരിക്കുകയാണ് പി.വി.അന്‍വറും തോമസ് ചാണ്ടിയും. പക്ഷെ, നിലമ്പൂരിലെ കോണ്‍ഗ്രസുകാര്‍ അന്‍വറിനെ വിടാതെ പിന്തുടരുന്നുണ്ട്. ഇന്ന് ഭയങ്കര മാര്‍ച്ചൊക്കെ നടന്നു. ഉദ്ഘാടനം ചെയ്യാനെത്തിയത് കോഴിക്കോട്ട് നിന്ന് ടി.സിദ്ധിഖായിരുന്നു. വിഷയം ആഴത്തില്‍പഠിച്ചതുകൊണ്ട് ഭയങ്കരപ്രസംഗമായിരുന്നു. പൊളിച്ച്.