ഈ മേക്ക് ഓവര്‍ എന്നൊക്കെ പറയുന്നത് സിനിമാതാരങ്ങള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമല്ല. അത് രാഷ്ട്രീയക്കാര്‍ക്കും പറ്റും. സ്വന്തം രൂപഭാവങ്ങള്‍ മടുത്തുതുടങ്ങുമ്പോഴാണല്ലോ മേക്ക് ഓവറിന് പോകുന്നത്.
കോണ്‍ഗ്രസിന്റെ ഉപവാസത്തിനൊന്നും രമേശ് ചെന്നിത്തലയെ കാണാതിരുന്നത് മറ്റൊന്നുംകൊണ്ടല്ല. ആള് മേക്ക്ഓവറിന്റെ തിരക്കിലായിരുന്നു. കുറച്ചുകാലമായി ലുക്കൊക്കെ ഒന്നുമാറ്റണമെന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട്.
ചെന്നിത്തലയുടെ തലയിലെ പുതിയഭാവം കണ്ടിട്ട് കോണ്‍ഗ്രസിലെ സീനിയേഴ്സാകെ അങ്കലാപ്പിലാണ്. എന്താണ് ചെന്നിത്തലയുടെ ഉദ്ദേശ്യമെന്ന് വ്യക്തമാകാത്ത സ്ഥിതിക്ക് അതിങ്ങനെ തുടര്‍ന്ന്കൊണ്ടിരിക്കും. രമേശ് ചെന്നിത്തല തളരരുത്. താങ്കളൊരു ന്യൂജെന്‍ പ്രതിപക്ഷനേതാവായിതീരട്ടെയെന്ന് ആശംസിക്കുന്നു.