ബിജെപിയേയും നരേന്ദ്രമോദിയേയും ഇന്ദ്രപ്രസ്ഥത്തില്‍നിന്ന് നാടുകടത്താന്‍ പോയതാണ് പി.കെ.കുഞ്ഞാലിക്കുട്ടി. ഇടയ്ക്ക് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാതെ മുങ്ങിയ കക്ഷി ഇപ്പോള്‍ പൊങ്ങിയിട്ടുണ്ട്. വോട്ട് ചെയ്യാന്‍ കഴിയാത്തതില്‍ വിമാനമാണ് ഒന്നാംപ്രതി. വിമാനം വൈകിപ്പോയിപോലും. ഇതെന്താണ് കുഞ്ഞാപ്പ, മണ്ഡലത്തിലെ കല്ല്യാണത്തിന് രണ്ടുദിവസം മുമ്പേ പോകുന്ന നിങ്ങക്ക് ഇതൊക്കെ പറഞ്ഞുതരേണ്ടകാര്യമാണോ. ബിജെപിയെ ഒാടിക്കാനുള്ള പ്രധാനപ്പെട്ടൊരു തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ രാവിലെപോയാല്‍ മതിയോ. രണ്ടുദിവസം നേരത്തെ പോയാലെന്താ കുഴപ്പം.
ഓഹോ അപ്പോ അതൊക്കെ അറിയാഞ്ഞിട്ടല്ല. ഗൗരവമുള്ള കാര്യമാണെന്ന് മനസ്സിലാക്കിയല്ലോ. എന്നാല്പറയൂ എന്താണ് അന്ന് യഥാര്ഥത്തില്് സംഭവിച്ചത്. ഒരു നോവലുപോലെ ചുരുക്കിപ്പറഞ്ഞാല്മതി. എന്തുകൊണ്ടാണ് തലേന്ന് പോകാതിരുന്നത് എന്നുകേട്ടാല്‍ ആരും ഞെട്ടിപ്പോകും. മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പാണ് പോലും കാരണം. ഏത്, കോണ്‍ഗ്രസുപോലും മൈന്‍ഡ് ചെയ്യാതിരുന്ന മട്ടന്നൂരിന്റെ പേരിലാണ് കുഞ്ഞാപ്പയുടെ പുതിയ കഥ. പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചതുകൊണ്ട് പോയതാണ്. പോകണം. രാഹുല്‍ഗാന്ധിയൊക്കെ പോകുന്നതുപോലെ. നല്ല ഫലം കിട്ടും.