സഭയ്ക്കുള്ളില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമാധാനത്തെകുറിച്ചുള്ള വേവലാതികളിലായിരുന്നു. തിരുവന്തപുരത്തൊന്നും ജീവിക്കാനേ വയ്യ. കാര്യങ്ങള്‍ ഭീതിജനകമാണ്. അടിയന്തരാവസ്ഥയൊടോന്നും ഉപമിച്ചില്ല എന്നുമാത്രം. പിണറായി ഇതൊന്നും തിരിച്ചറിയാത്തതിലുള്ള വിഷമവും ചെന്നിത്തലയ്ക്കുണ്ട്.
സമാധാനത്തിന് സര്വക്ഷികളും ഒത്തുചേര്‍ന്ന കൂട്ടത്തില്‍ കോണ്‍ഗ്രസുമുണ്ടായിരുന്നു. പിണറായിക്ക് തൊട്ടരികെയാണ് ചെന്നിത്തല ഇരുന്നത്.കുറേനേരം എന്തൊക്കെയോ മിണ്ടുകയും ചെയ്തു. അങ്ങനെപിടികിട്ടിയതാണോ എന്നറിയില്ല, ചെന്നിത്തല ഒരുകാര്യംപറഞ്ഞു. ചില പരസ്പരസഹായസഹകരണങ്ങളെകുറിച്ച്.
കെപിഎസിസി പ്രസിഡന്റിനുമുണ്ടായിരുന്നു അത്തരം ചില സംശയങ്ങള്‍. ബാലശമായ സംശയങ്ങളിലൂടെയാണ് ഹസ്സന് ഈയിടെയായി സഞ്ചരിക്കുന്നത്. പിണറായിയും കുമ്മനവുമൊക്കെ ഒത്തുകളിക്കുന്നുവെന്ന് ഇങ്ങനെ നിസാരമായി ആരോപിക്കാമോ പ്രസിഡന്റേ.?
ഇനി കുമ്മനത്തിന്റെ പാര്ട്ടിക്ലാസാണ്. ബിജെപിക്കാര്ക്കുള്ളതല്ല. നല്ല കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടി. മനസ്സിലായി. കമ്മ്യൂണിസ്റ്റുകള്‍ക്ക് വേണ്ടതെന്താണെന്ന് മനസിലായി. അപ്പോള്‍ ബീജേപ്പിക്കാര്ക്ക് വേണ്ടതെന്നതൊക്കെയാണ്. അതിന് അവര്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് എം സ്വരാജ് പറയും. അല്ലെങ്കിലും ചുട്ടമറുപടി കൊടുക്കാന്‍ സ്വരാജിനെ കഴിച്ചിട്ടേ പാര്‍ട്ടിയില്‍ വേറെയാളുള്ളൂ.
സ്നേഹിച്ചാല്‍ ഇതുപോലെ സ്നേഹിക്കുന്ന മറ്റൊരാളില്ല. സ്നേഹിച്ചുകൊല്ലും. പീസീ ജോര്‍ജിനെപറ്റി അറിയുന്നവരോട് ചോദിച്ചാല്‍ മതി. കഴിഞ്ഞദിവസം മന്ത്രി കെ.ടി. ജലീലിനും ബിജിമോള്ക്കുമായിരുന്നു ആ സ്നേഹം തിരിച്ചറിയാനുള്ള ഭാഗ്യം. നിയമസഭയ്ക്കുപുറത്ത് ഇതാദ്യമായിട്ടായിരുന്നു. നല്ല ഒന്നാന്തരം ചായസല്‍ക്കാരം.