ആര്‍എസ്പി എന്നൊരു പാര്‍ട്ടിയെ ഓര്‍മയുണ്ടല്ലോ അല്ലേ. ഒരു ഓര്മപ്പുതുക്കലിന് അവര്‍ ഇന്നെത്തിയിരുന്നു. ചന്ദ്രചൂഡനും സ്ഥലത്തുണ്ട്. പിന്നെ ജനാധിപത്യമാവുമ്പോള്‍ അണ്ണാന് കുഞ്ഞിനും തന്നാലായത് എന്നാണല്ലോ.
മിണ്ടിയാല്‍ ചൂടാവുന്ന സ്വഭാവക്കാരനൊക്കെയാണ് ചന്ദ്രചൂഡന്. ഇടതുപക്ഷത്ത് നില്ക്കുന്ന നേരം സിപിഎമ്മിനെ വിമര്‍ശിക്കും. ഇപ്പോള്‍ യുഡിഎഫിലാണ്. അവിടെയാണെങ്കില്‍ വിമര്‍ശിക്കാന്‍ പോലും കോണ്‍ഗ്രസിനെ കിട്ടുന്നില്ല എന്നതാണ് ചന്ദ്രചൂഡന്റെ പരാതി.