കോടിയേരിയുടെ ചെന്നിത്തലയും രണ്ടുമുന്നുദിവസമായി കലിപ്പിലാണ്. കോടിയേരിയാണ് പ്രകോപിപ്പിച്ചത്. സ്വന്തം പേര്, അതുവെറും പേരല്ല, സ്വന്തം നാടിന്റെ പേരാണ്. അത് േനരാംവണ്ണം പറഞ്ഞിലെങ്കില്‍ ആര്‍ക്കായാലും കലിവരും. പ്രത്യേകിച്ച് ഗാന്ധിമാര്‍ഗം സ്വീകരിച്ച ചെന്നിത്തലയ്ക്ക്.
സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ശ്രമം നടക്കുമ്പോഴാണ് എതിരാളിയുടെ പേര് പിരിച്ചെഴുതാന്‍ കോടിയേരി ശ്രമിച്ചത്. മോശമായിപ്പോയി. ചെന്നിത്തല ഡെല്‍ഹിയില്‍ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചതുതന്നെ കോടിയേരിയെ പിരിച്ചെഴുതാനായിരുന്നു. അത് വിജയിക്കുകയും ചെയ്തു.