ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വര്‍ത്തമാനം നിറയെ ചരിത്രമാണ്. പാര്‍ട്ടി ചരിത്രസംരക്ഷണസംഗമവം നടത്തിവരുന്നതുകൊണ്ടാണോ എന്നറിയില്ല. കേന്ദ്രത്തെയും കേരളത്തെയും ആക്രമിക്കുന്നിതിനിടെ ഇടയ്ക്ക് പരസ്പരം സുഖിപ്പിക്കാനും സമയം കണ്ടെത്തുന്നുണ്ട്.
താന്‍ ആരാണെന്ന കാര്യത്തിലും തന്റെ ശക്തിയെന്താണെന്ന കാര്യത്തിലും അധികാരമൊന്നുമില്ലെങ്കിലും ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ബോധ്യമുണ്ട്. പഴയ ജനസമ്പര്‍ക്കം കൊണ്ട് അങ്ങനെയും ചില ഗുണങ്ങളുണ്ടല്ലോ.
പക്ഷെ, ഈ ചരിത്രം വളച്ചോടിക്കുന്നില് കുണ്ഠിതനാണ് നമ്മുടെ ചെന്നിത്തല. ബീജേപ്പിക്കാരുടെ കൊടുംക്രൂരത. ഗുജറാത്തില്‍ മാത്രമല്ല, രാജ്യത്തെമ്പാടും ചരിത്രം മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. മോദിക്ക് ചേര്ന്നാതാണോ ഇതൊക്കെ.
വെല്ലുവിളിക്കുന്നതൊക്കെ കൊള്ളാം. ആവേശവും നല്ലതാണ്. അതിലൊരു പ്രതിപക്ഷത്തിന്റെ ചൂരൊക്കെയുണ്ട്. പക്ഷെ, പ്രതിപക്ഷം എന്ന വാക്കിനെ ഉമ്മന്‍ചാണ്ടി നിര്വചിക്കുന്നതുകണ്ടാല് ആവേശം താനേ കെട്ടുപോകും.
ശക്തമായിത്തന്നെ മുന്നോട്ടുപാകണം. പക്ഷെ, പ്രതിപക്ഷനേതാവാകാന്‍ പറഞ്ഞപ്പോള്‍ പുതുപ്പള്ളിയേലേക്ക് മുങ്ങിയപോലെ മുങ്ങരുത്. ഒപ്പം നില്‍ക്കണം. ഒരിക്കലും സാധിക്കില്ല. പക്ഷെ, അതില്‍ ഉമ്മന്‍ചാണ്ടി വിഷമിക്കരുത്. ഉറ്റചങ്ങാതിയുടെ വാക്കൊന്ന് കേട്ടാല്‍ മതി. ഒരു സുഖം കിട്ടും. കേട്ടോ.