കടക്ക് പുറത്ത് എന്നൊക്കെ കേട്ടതുകൊണ്ടാവണം സിപിഎമ്മിനൊപ്പം ചേരാന്‍ കൊതിച്ചിരിക്കുന്ന ജനതാദള്‍ യുവിലെ കെ.പി.മോഹനന് ഇപ്പോള്‍ ഒരു പേടി തോന്നാന്‍ കാരണം. താനൊന്നും അങ്ങോട്ടില്ലെന്നാണ് കക്ഷിയിപ്പോള്‍ പറയുന്നത്.
ഒരുകണക്കിന് യുഡിഎഫില്‍ തുടരുന്നതില്‍ മോഹനന് മുന്നോട്ട ്വയ്ക്കുന്ന ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനമുണ്ട്. അടിസ്ഥാനപരമായി പിണറായി വിജയനും കെ.പി.മോഹനനുമൊക്കെ കണ്ണൂര്കാരാണ്. പിണറായി കടക്ക് പുറത്ത് എന്ന് പറഞ്ഞപ്പോള്‍ അതിന്റെ കൃത്യമായ അര്‍ഥം മോഹനന് മനസിലായിട്ടുണ്ടാവണം. ഇനി അതൊക്കെ നാട്ടിന്‍പുറത്തെ ഭാഷ എന്ന നിലയില്‍ കണ്ടാല്‍ മോഹനനും തന്റേതായ നാട്ടിലെ ചില ഭാഷകള്‍ പുറത്തെടുക്കേണ്ടിയും വരും. അത് ക്ലാഷാവും. അതുകൊണ്ട് പിണറായിയില്‍ നിന്ന് അകന്നു നില്‍ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്.