മലയാള ഭാഷാനിഘണ്ടുവില്‍ കാണാത്ത പലവാക്കുകളും പറയുന്നവരാണ് പല സ്ഥലത്തുമുള്ള മലയാളികള്‍. ഒരു പദം തന്നെ വേറൊരു രൂപത്തില്‍ മറ്റൊരിടത്ത് സംസാരിക്കുന്നതാണ് പൊതുശീലം. അച്ചടി മലയാളം എന്നത് പത്രങ്ങളിലും മറ്റ് ആനുകാലികങ്ങളും വായിക്കാമെന്ന് മാത്രം. പറച്ചില് വേറെയാണ്. ഒരു നാട്ടില്‍ നല്ലത് ഉദ്ദേശിച്ച് പറയുന്നത് മറ്റ് സ്ഥലങ്ങളില്‍ ചിലപ്പോ തെറിയാവും. അവിടുത്തെ തെറി ഇവിടെ വാല്സല്യപൂര്വമായ ഒരു വിളിയുമാവാം. ആകെ വളരെ ചെറിയ ആ നാട്ടില്‍ അതിനേക്കാളും വലിയ ഭാഷാവൈവിദ്ധ്യങ്ങളുണ്ട്. എന്നാല്‍ പിണറായി സഖാവ് പറയുന്ന പല വാക്കുകള്‍ക്കും പിണറായി ഉദ്ദേശിച്ച അര്‍ഥം തന്നെ നാട്ടിലുള്ള സകലരും മനസിലാക്കിയാലും പാര്ട്ടിക്കാര് പക്ഷേ തിരുത്തും. അതാണ് ശീലം.
ഭാഷയുടെ വീണ്ടെടുപ്പിനുള്ള ബുദ്ധിമുട്ടേറിയ ഈ യജ്ഞത്തിന് മുഴുവന്‍ മലയാളികളും സര്‍വ പിന്തുണയും നല്‍കണമെന്നാണ് നമ്മുടെ ഒരിത്. എന്തും എവിടേയും പറയാനുള്ള ഒരു ഭാഷാശാക്തീകരണ പദ്ധതി തന്നെ സര്‍ക്കാര്‍ നടപ്പില്‍ വരുത്തണം.