ദിലീപിനും കൂട്ടായി പി.സി.ജോര്‍ജേ ഉള്ളു. മാനേജര്‍ അപ്പുണ്ണിപോലും കൂടെയില്ലെന്നാണ് കേള്‍ക്കുന്നത്. പി.സി.യാണെങ്കില്‍ പഴയൊരു വക്കീലുമാണ്. പറയുന്നത് ലോ പോയിന്റും. മാണിസാര്‍ സജി മഞ്ഞക്കടമ്പിലിനെയാണ് എതിര്‍വാദത്തിനായി രംഗത്തിറക്കിയിരിക്കുന്നത്. രണ്ടുപേരും തമാശക്കാരായതിനാല് സീരിയസായി ഇതൊക്കെ കേള്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
പി.സി. പറഞ്ഞ വാക്കുകള്‍ തിരുത്തുമെങ്കിലും വീണ്ടും തിരുത്തുമായി വന്ന് ആദ്യ തിരുത്തിലിനെ തിരുത്തിശരിയാക്കിക്കളയും. ദിലീപിന്റെ കാര്യത്തിലും അങ്ങനെയാണ്. കട്ട സപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞെങ്കിലും ഇടക്കാലത്ത് അതൊന്നു തിരുത്തി. പിന്നെ തിരുത്തിയതിനെ വീണ്ടും തിരുത്തി. ഇപ്പോ ആദ്യം പറഞ്ഞിടത്താണ്.
ഇനി പി.സി. സംസാരിക്കുക നാട്ടിലെ ആണുങ്ങള്‍ക്ക് വേണ്ടിയാണ്. പീഢനക്കേസ് കൊടുത്ത് സ്ത്രീകള്‍ പുരുഷന്മാരെ നിരന്തരം വഞ്ചിക്കുന്നു എന്ന എന്നതില്‍ പി.സിക്കുള്ള ആകുലത ചില്ലറയല്ല. ഇങ്ങനെ പോയാല്‍ കേരള പുരുഷ മുന്നണി എന്നൊരു പാര്‍ട്ടിക്ക് പി.സി.ജോര്‍ജ് നേതൃത്വം നല്കുന്ന കാലം വിദൂരത്തല്ല.
പി.സി. അങ്ങനെ ആരേയും വിടാന്‍ ഉദ്ദേശമില്ല. അത് ഏത് താരരാജാവായാലും ശരി. കേരളത്തിലെ ഇരുമുന്നണികളോടും പോരാടി ജയിച്ചവനാണ്. പിന്നെയാണോ സൂപ്പര്‍താരവും മെഗാതാരവുമൊക്കെ.
പി.സി.ജോര്‍ജ് ഇടക്കിടെ വാര്‍ത്താസമ്മേളനം നടത്തിയാല്‍ തന്നെ നാട്ടുകാര്‍ക്ക് വലിയ ചെലവില്ലാത ചിരിക്കാന്‍ പറ്റും. അതുകൊണ്ട് ഇക്കാര്യത്തിലും ഒരു സ്വയം സമര്‍പ്പണം പി.സി. ജോര്‍ജിന്റെ ഭാഗത്ത് നിന്ന് ഇവിടുത്തെ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട്.