രമേശ് ചെന്നിത്തലയുടെ തലയ്ക്കകത്ത് എന്താണെന്ന് ഇനിയാരും ചോദിക്കരുത്. ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട്ടായിരുന്നു കക്ഷി. വയനാട്ടിലെ പരിപാടി റദ്ദാക്കി. പിന്നെ തിരിച്ചുപോകാന്‍ ട്രെയിനും കിട്ടിയില്ല. കോഴിക്കോട്ടാണെങ്കില്‍ ഹോട്ടലുകളും അവധി. പട്ടിണിയാവും എന്നു തോന്നിയാല്‍ അപ്പോള്‍ നിരാഹാരം കിടന്നോണം. ഇത്രയും മനോഹരമായ ആചാരങ്ങള്‍ പ്രതിപക്ഷനേതാവിന് ഓതിക്കൊടുത്തത് ആരായാലും അവരെ സമയം കളയാതെ തന്റെ പൊളിറ്റിക്കല്‍ അഡ്വൈസറായി നിയമിച്ചേക്കണം.