നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിനായി ഹാജരായി. തന്റെ ബോസിനേക്കാള്‍ അഭിനയമികവ് മാനേജര്‍ക്കുണ്ടെന്ന് ഈയൊരു ഒറ്റവരവില്‍ തന്നെ നാട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെ പറ്റിക്കാന്‍ സമാന മുഖമുള്ള സഹോദരനെ പറഞ്ഞയച്ച് ആ തിരക്കില്‍ അകത്ത് കടക്കുക. എങ്ങനെയുണ്ട് ബുദ്ധി. ഈ ബുദ്ധി ബോസ് സ്വന്തം കാര്യത്തില്‍ നേരത്തേ കാണിച്ചിരുന്നെങ്കില്‍ ഈ കേസിലേ പെടില്ലായിരുന്നു.