ദിലീപിന്റെ സമയം പോലൊരു സമയം ഈ സമയത്താര്ക്കും കേരളത്തിലുണ്ടാവില്ല. വലിയ താരമൊക്കെ ആയിട്ടെന്താ. അകത്തായിക്കഴിഞ്ഞപ്പോള്‍ മറ്റ് സാധാരണ പ്രതികളെപ്പോലെതന്നെ. സാധാരണ പൊലീസിന് ഒരാളെ കൈയില്‍ കിട്ടിയാല്‍ പിന്നെ ആ സ്റ്റേഷന് അതിര്‍ത്തിയിലെ തെളിയാതെ കിടക്കുന്ന എല്ലാ കേസും അയാളുടെ തലയിലിരിക്കും എന്ന് കേട്ടിട്ടില്ലേ. അതുപോലാണ് ദിലിപും. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കേസിലാണ് അകത്തായത്. ഇപ്പോഴിതാ ഭൂമി കയ്യേറ്റക്കേസുമായിട്ടുണ്ട്. ചാലക്കുടിയില്‍ ദിലീപ് പണിത ഡി സിനിമാസ് തിയറ്റര്‍ സമുച്ചയം പുറം പോക്ക് ഡീസന്റായി കയ്യേറി വച്ചതാണെന്ന് റവന്യൂ മന്ത്രി പറഞ്ഞിരിക്കുന്നു. ദിലീപിന്റെ കയ്യേറ്റ വാര്‍ത്ത മുമ്പും വന്നതാണ്. പക്ഷേ അതില്‍ ഒരു തീര്‍പ്പുണ്ടാകാന്‍ ഇത്ര വേഗം ഇതിനുമുമ്പൊരിക്കലും ഉണ്ടായിട്ടില്ല. കുമരകത്തെ ഭൂമിയെപ്പറ്റി അന്വേഷിക്കാനും ഉത്തരവ് വന്നിട്ടുണ്ട്. ഒന്നു പെട്ടാല്‍ പിന്നെ എല്ലാം പിന്നാലെ വന്നോളും