തോമസ് ഐസക് ആകെ പെട്ടിരിക്കുകയാണ്. തൊടുന്നതൊന്നും അത്രക്കങ് ശരിയാവുന്നില്ല എന്നുമാത്രമല്ല ലോകതോല്വിയുമാണ്. ഏറ്റവും ഒടുവില്‍ നമ്മള് 87 രൂപയും ഇറച്ചിക്കോഴിയും എന്ന നാടകവും കണ്ടുകഴിഞ്ഞു. ഇതിനൊക്കെ പുറമേയാണ് ആലപ്പുഴയില്‍ സ്വന്തം നിലയ്ക്ക് ഒരു വള്ളംകളി ലീഗുമായി ഐസക് സഖാവ് വന്നത്. വലിയ ആശയമായിരുന്നു.
പക്ഷേ എന്തുകൊണ്ടോ ആലപ്പുഴയിലെ സിപിഎമ്മിന് അത്ര താല്പര്യം തോന്നിയില്ല. മാത്രമല്ല, സംഭവം മനസില്‍ വച്ചാമതിയെന്നുകൂടിയങ്ങ് പറഞ്ഞു. സംഗതി ക്ഷീണമായോ. ആയി. അങ്ങനെയാണ് നെഹ്റു ട്രോഫി വള്ളംകളിയുടെ യോഗത്തിന് മന്ത്രി വരുന്നത്.
മന്ത്രിയുടെ മനസിലെ ആന്തലൊന്നും എല്ലാവരും അറിയണമെന്നൊന്നും വാശിപിടിക്കാന്‍ പറ്റില്ല. പതിവുപോലെ യോഗം ആരംഭിച്ചപ്പോള്‍ സ്ഥിരം നേതാക്കള്‍ ഇറങ്ങിപ്പോക്കൊക്കെ പറഞ്ഞ് വന്നു. അവര്‍ക്കതൊരു ശീലമാണ്. എന്നുവച്ച് മന്ത്രി ചൂടാകാന്‍ പാടുണ്ടോ·?
നോട്ടുനിരോധനത്തില്‍ നടത്തിയ വെളിപാടുകള്‍ക്ക് കിട്ടിയ മൈലേജ് പിന്നെയൊന്നിനും കിട്ടിയില്ല എന്നതാണ് നേര്. ജിഎസ്ടി വന്നു, അതും പെട്ടും. കോഴിയുടെ വില നിശ്ചയിച്ചു അതിലും പെട്ടു. ബാക്കിയുണ്ടായിരുന്ന വെള്ളം കളി ലീഗിന്റെ തുഴതന്നെ പാര്‍ട്ടി തിരിച്ചുവാങ്ങുകയും ചെയ്തു. ആര്‍ക്കായാലും കലിപ്പാവും.