വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യു ഇടതുമുന്നണിയില്‍ പോകുമോ പോകില്ലയോ എന്ന് ഇനിയും തീരുമാനമായിട്ടില്ല. കൂട്ടത്തില്‍ കൊഴിച്ചിലുണ്ടാവാതിരിക്കാന് കോണ്‍ഗ്രസ് ആഞ്ഞു പിടിക്കുന്നുണ്ട്. അതിന്റെ പ്രധാന ഉത്തരവാദിത്തം രമേശ് ചെന്നിത്തലയ്ക്കാണ്. ചെന്നിത്തല പ്രതിപക്ഷ നേതാവും യുഡിഎഫ് തലവനുമൊക്കെയായി ഇരിക്കുന്ന സമയമാണ്. ഇപ്പോള്‍ ആരെങ്കിലും പോയാല്‍ അതിന്റെ കുറ്റം ചെന്നിത്തലയ്ക്കിരിക്കും. ഉമ്മന്‍ ചാണ്ടി യുഡിഎഫ് കൊണ്ടു നടന്നപ്പോള്‍ ആരും പോയില്ലല്ലോ , വന്നതല്ലേയുള്ളു എന്ന് എ ഗ്രൂപ്പ് പാണന്മാര് പാടി നടക്കുകയും ചെയ്യും. അതുകൊണ്ട് ചെന്നിത്തല മറുപണി തുടങ്ങിക്കോണം
കടന്നപ്പള്ളി രാമചന്ദ്രന് രണ്ടും കല്‍പ്പിച്ചാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ എംകെ മുനീറിന്റെ സ്ഥാനം അദ്ദേഹം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. എന്നുവച്ചാല്‍ മന്ത്രിസഭയിലെ ആസ്ഥാന ഗായകന്റെ സ്ഥാനം. എവിടെപ്പോയാലും പാട്ടാണ്. കഴിഞ്ഞ ദിവസവും പാടി. അതും ശര്‍മിഷ്ഠാ മുഖര്‍ജിക്കു മുന്നില്‍