E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

'ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞത് സൈക്കോളജിക്കൽ മൂവ്'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇതിനിടയില്‍ ഒരു വലിയ വെളിപ്പെടുത്തലുണ്ടായി. കോടിയേരി ബാലകൃഷ്ണന്‍ വകയാണത്. പുള്ളിയാകുമ്പോള്‍ പഴയ പൊലീസ് മന്ത്രി കൂടിയാണല്ലോ. ഈ കേസിന്റെ തുടക്കത്തില്‍ ഗൂഢാലോചനയേ ഇല്ലെന്ന് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി പറഞ്ഞതും പൊക്കിപ്പിടിച്ചാണല്ലോ ദിലീപിന്റെ അറസ്റ്റിനുള്ള ക്രെഡിറ്റ് പ്രതിപക്ഷം കൊടുക്കാതിരിക്കുന്നത്. അതിനെ മറികടക്കുന്ന ഒരുഗ്രന്‍ ഐഡിയയാണ് കോടിയേരി അവതരിപ്പിക്കുന്നത്. എന്നുവച്ചാല്‍ ഗൂഢാലോചന ഇല്ലെന്ന് അന്ന് പിണറായി പറയുന്നത് ഒരു സൈക്കോളജിക്കല്‍ മൂവായിരുന്നു എന്ന്.

ഈ കോടിയേരി ഇങ്ങനെ സംസ്ഥാന സെക്രട്ടറിയായിരിക്കേണ്ട ആളൊന്നുമല്ല. ഈ ബുദ്ധിവച്ച് അദ്ദേഹം ഒരു അഖിലേന്ത്യാ സെക്രട്ടറിയെങ്കിലും ആകേണ്ടതാണ്. അപ്പോള്‍ കോടിയേരി പറയുന്നത് ശരിക്കുള്ള പ്രതികളെ തെറ്റിദ്ധരിപ്പിക്കാനായാണ് പിണറായി അന്നങ്ങനെ പറഞ്ഞതെന്നാണ്. അപ്പോള്‍ ഇനിമുതല്‍ മുഖ്യമന്ത്രി പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് നമ്മളെങ്ങനെ അറിയും. ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണെങ്കിലോ. പക്ഷേ സംശയം അതല്ല, മുഖ്യമന്ത്രിക്ക് ഈ കേസിനെക്കുറിച്ച് ഒന്നും പറയാതിരുന്നാല്‍ വല്ല കുഴപ്പവുമുണ്ടായിരുന്നോ? ഇത് മാധ്യമപ്രവര്‍ത്തകര്‍ മൈക്ക് കൊണ്ട് വായില്‍ കുത്തി പറയിച്ചതൊന്നുമല്ലല്ലോ. പ്രസംഗവേദിയില്‍ കയറി നിന്ന് തന്നേ പറഞ്ഞതല്ലേ. എങ്ങനെ പറയാതിരിക്കും. പൊലീസിനു മുകളില്‍ കേസന്വേഷിക്കുന്ന സൂപ്പര്‍ ഡിറ്റക്ടീവല്ലേ നമ്മുടെ മുഖ്യമന്ത്രി. 

എന്തായാലും ദിലീപിന്റെ അറസ്റ്റോടെ സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടിരിക്കുകയാണ്. ആരും പനിക്കാര്യമോ, കടതുറക്കാത്ത കാര്യമോ, റേഷന്‍കടയില്‍ അരിയില്ലാത്ത കാര്യമോ ഒന്നും ചോദിക്കുന്നില്ലല്ലോ. കോടിയേരിക്കിങ്ങനെ പൊലീസിന്റെ കാര്യത്തില്‍ പഴയ ഭരണത്തെയും പുതിയ ഭരണത്തെയും താരതമ്യം ചെയ്ത് നടന്നാല്‍ മതിയല്ലോ. ഇതേ പൊലീസല്ലേ മാവോയിസ്റ്റുകളെ ചുമ്മാ വെടിവച്ച് കൊന്നതെന്നും വൈപ്പിനില്‍ പാവങ്ങളെ തല്ലിച്ചതച്ചതെന്നും പോലും ആരും ചോദിക്കുന്നില്ല. പിണറായിയുടെ പൊലീസാണ് താരം. പിടിച്ചവര്‍ക്കൊക്കെ ശിക്ഷ വാങ്ങിക്കൊടുക്കാനും ഈ മിടുക്ക് കാണിച്ചാല്‍ മതിയായിരുന്നു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :