ദിലീപിനെ കൂവുന്ന ആവേശക്കമ്മറ്റിക്കാരുടെ ആവേശം ഇന്നല്പ്പം കുറഞ്ഞു. കൂടാതെ ദിലീപിനെ അനുകൂലിച്ച് കൂടുതല്‍ പേര് വരാനും തുടങ്ങിയിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെ ഇനി അതിന്റെ പാട്ടിനു വിടാതെ പിന്നാലെ നടന്ന് കൂക്കു വിളിക്കാനും സ്വയം കോടതിയായി മാറി വിധിപറയാനും രംഗത്തിറങ്ങുന്നവര്‍ സൂക്ഷിക്കുക. നിങ്ങളീ ചെയ്യുന്നത് നിങ്ങളെതിര്‍ക്കുന്ന ദിലീപിന് സെന്റിമെന്‍സ് വാങ്ങിക്കൊടുക്കാനേ സഹായിക്കൂ. ഈ ആള്‍ക്കൂട്ടത്തിന്റെ മനസെന്നൊക്കെ പറഞ്ഞാല്‍ വലിയ സമയമൊന്നും വേണ്ട മാറി വരാന്‍. ദിലീപിന്റെ സഹോദരന് സീനില്‍ വന്നതാണ് ഇന്നത്തെ ഹൈലൈറ്റ്. ചേട്ടന്റെ അത്ര സ്ക്രീന്‍ പ്രസന്‍സ് ഇല്ലെങ്കിലും അനൂപ് ഒരുവിധം പിടിച്ചു നിന്നു. പിസി ജോര്‍ജ് ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നതാണെന്ന് തോന്നുന്നു അനൂപിനു സ്വന്തം സഹോദരനെ പരസ്യമായി പിന്തുണക്കാന്‍ ധൈര്യം കൊടുത്തത്. ദിലീപ് ഇന്നും ഊരുചുറ്റലിലായിരുന്നു. തെളിവെടുപ്പിന്
കുറ്റം തെളിയുന്നതു വരെ കുറ്റവാളിയാക്കരുതെന്നൊക്കെയുള്ള ന്യായം നമ്മുടെ ആരെങ്കിലും കുറ്റാരോപിതരാകുമ്പോഴേ നമ്മളോര്ക്കു. അതുവരെ ഒരാളുടെ അടുത്തുകൂടെങ്ങാനും ആരോപണം പോയാല്‍ അയാളെ കുറ്റവാളിയായി കാണാനാണ് നമുക്കെല്ലാവര്‍ക്കും ആഗ്രഹം. പിന്നെ വേറൊരു കാര്യമുണ്ട്. വലിയ പിടിപാടും പണവുമൊക്കെയുള്ള ചിലരുടെയൊക്കെ കുറ്റം തെളിഞ്ഞു കാണാന്‍ നമുക്ക് ഭാഗ്യമുണ്ടായെന്ന് വരില്ല. അപ്പോഴവര്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസം റിമാന്ഡിലെങ്കില് റിമാന്‍ഡില്‍ കാണുന്നത് തന്നെ വലിയ കാര്യമെന്നങ്ങ് കരുതേണ്ടി വരും.
ഈ പോലീസ് കസ്റ്റഡിയിലായി പോലീസ് ക്ലബില്‍ കഴിയുമ്പോള്‍ താരതമ്യേന സുഖമാണ്. പക്ഷേ പോലീസ് കസ്റ്റഡി നാളെ കാലത്ത് കഴിയും. പിന്നെ ദിലീപ് വീണ്ടും സബ് ജയിലിലെത്തും. അവിടെ പ്രത്യേക മുറിയും സംവിധാനവുമൊന്നുമില്ല. സാധാരണ അവരവര്‍ക്കറിയാവുന്ന തൊഴില്‍ പ്രതികളെക്കൊണ്ട് ചെയ്യിക്കാറുണ്ടെന്നാണ് കേട്ടിട്ടുള്ളത്. റിമാന്‍ഡ് പ്രതികള്ക്കില്ലെങ്കിലും റാഗിങ്ങായിട്ടെങ്കിലും ഉണ്ടാകും. എന്തായിരിക്കും ദിലീപിനെക്കൊണ്ട് ചെയ്യിക്കുക.
സഹോദരനും കുടുംബത്തിനും മാത്രമല്ല. ദിലീപിന്റെ കൂട്ടുകാര്‍ക്കു വരെ കഷ്ടകാലമാണിപ്പോള്‍. പലരും ഒളിവിലാണ്. പലരെപ്പറ്റിയും ഒരു വിവരവുമില്ല. ചിലരൊക്കെ അറസ്റ്റിലാകുമെന്ന് കേള്‍ക്കുന്നു. മറ്റ് ചിലര്‍ മാപ്പ് സാക്ഷിയാകുമെന്നും. ഏതായാലും കുറച്ച് ദിവസത്തേക്ക് എല്ലാവരും ഒന്ന് ഒതുങ്ങി നടക്കുന്നത് തന്നെയാണ് നല്ലത്.