E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ജയിൽ ‘ഓർമയിൽ’ ദിലീപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിലീപിനെക്കുറിച്ചല്ലാതെ എന്തു പറയാന്‍? വേറെന്തെങ്കിലും പറഞ്ഞാല്‍ ആരു കേള്‍ക്കാന്‍? ദിലീപിന്റെ സിനിമകള്‍ക്ക് കിട്ടിയ ജനപിന്തുണയുടെ നൂറു മടങ്ങ് പിന്തുണയാണ് ദിലീപ് വാര്‍ത്തകള്‍ക്ക്. സീരിയലും സിനിമയുമൊക്കെ വിട്ട് ജനം ദിലീപ് വാര്‍ത്തകള്‍ കേള്‍ക്കാന്‍ ടിവിക്കു മുന്നിലാണ്. എല്ലാവരും ഒരു കാര്യം ഓര്‍ത്താല്‍ നന്ന്. ദിലീപ് മികച്ച ഒരു ബിസിനസുകാരന്‍ കൂടിയാണ്. തന്റെ സിനിമകള്‍ക്ക് നല്ല സാറ്റലറ്റ് റൈറ്റ് ചോദിച്ച് വാങ്ങുന്ന പോലെ, തന്നെക്കുറിച്ചുണ്ടാക്കിയ വാര്‍ത്തകള്‍ക്കും കാശു ചോദിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് മലയാളിയുടെ ദിനം തുടങ്ങിയത് തന്നെ അങ്കമാലി കോടതിയില്‍ നിന്നാണ്. ജനമൊക്കെ രാവിലെ കുളിച്ച് കാപ്പികുടീം കഴിഞ്ഞ് നേരെ കോടതി വഴിയില്‍ പോയി നില്‍പ്പാണ്. ദിലീപിനെ കൂവാന്‍. ആണും പെണ്ണും ചെറുതും വലുതുമൊക്കെയുണ്ട്. ഇതിനൊന്നും വേറെ ഒരു പണിയുമില്ലേ എന്നു തോന്നിപ്പോകും. സത്യം 

രാംകുമാര്‍ വക്കീലങ്ങനൊക്കെ പറഞ്ഞു നോക്കിയെങ്കിലും പ്രതിക്ക് ജാമ്യമൊന്നും കിട്ടിയിട്ടില്ല. രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ചോദ്യം ചെയ്യാനും തെളിവെടുക്കാനും. അത് കഴിഞ്ഞ് ഒരു ദിലീപിനെയും കൊണ്ട് പൊലീസിന്റെ ഒരു കറക്കമായിരുന്നു. നമ്മുടെ പറക്കും തളിക സിനിമയില്‍ ബസും കൊണ്ട് ദിലീപ് കറങ്ങിയ പോലെ. ഈ പോകുന്ന വഴിയിലൊക്കെ രാഷ്ട്രീയമുള്ളവര്‍ അവരുടെ കൊടിയുടെ കീഴിലും അതില്ലാത്തവര്‍ വെറും ആകാശത്തിനു കീഴിലും കൂട്ടംകൂടി കൂവലോടു കൂവലായിരുന്നു. ഒരു താരത്തിന്റെ സിനിമ ഇറങ്ങുമ്പോള്‍ മറ്റൊരു താരം ആളെ വിട്ടു കൂടുവന്നതു പോലൊന്നുമല്ല. അതിലും ഉഗ്രനായിരുന്നു. അങ്ങനെ ജയിലും കറക്കവുമായി ജനപ്രിയന്‍റെ കഴിഞ്ഞ 24 മണിക്കൂര്‍ കടന്നു പോയി 

ദിലീപിനെ കൊണ്ടുപോകുന്നിടത്തെല്ലാം ക്യാമറയുമായി നടന്ന് ചാനലുകള്‍ തല്‍സമയം അതൊക്ക ടിവിയില്‍ കാണിക്കുന്നുണ്ട്. അതൊക്കെ ആളുകള്‍ ശ്വാസം പിടിച്ചിരുന്നു കാണുന്നുണ്ട്. വെയിലും മഴയും കൊണ്ട് ദിലീപിന്റെ പിന്നാലെ നടക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഒരു കാര്യം ഇപ്പഴേ ഓര്‍ത്തോണം. ഇപ്പോള്‍ നിങ്ങള്‍ കാണിക്കുന്ന ലൈവ് കണ്ട് അന്തം വിട്ടിരിക്കുന്ന അതേ ആളുകള്‍ തന്നെ നാളെ ചോദിക്കും. നിനക്കൊന്നും വേറെ പണിയില്ലായിരുന്നോ , ആ ദിലീപിന്റെ പിന്നാലെ ക്യാമറയും തൂക്കി നടക്കാനെന്ന്. അപ്പോള്‍ വിഷമമൊന്നും തോന്നിയേക്കരുത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :