E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

വീണ്ടും.. വെൽക്കം ടു സെൻട്രൽ ജയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദിലീപ് ജയിലില്‍ ആയതാണല്ലോ ഇന്നത്തെ പ്രമാദമായ വിശേഷം. പൊലീസുകാരുടെ പൂരം കഴിഞ്ഞപ്പോഴാണ് ആലുവ സബ്ജയില്‍ ദിലീപിനോട് വെല്‍കം പറഞ്ഞത്. പലവിധ കഥാപാത്രങ്ങളായി അഭിനയിച്ചതുകൊണ്ടും, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തില്‍ മുഴുനീള ജയില്‍വാസിയായി സ്ക്രീനില്‍ ജീവിച്ചതുകൊണ്ട് നിലവിലെ ജയില്‍ സാഹചര്യവുമായി ദിലീപിന് വളരെ എളുപ്പം പൊരുത്തപ്പെടാനായി എന്നാണ് വിവരം. പൊലീസിനെ പറ്റിച്ച് മുങ്ങുന്ന വേഷങ്ങള്‍ അവതരിപ്പിച്ച് അത്രശീലമല്ലാത്തതുകൊണ്ടാണത്രെ അറസ്റ്റിലായതും എന്നുകേള്‍ക്കുന്നു. 

ഇനി ദിലീപില്ലാത്ത അമ്മ യോഗത്തിലേക്ക് പോകാം. കഴിഞ്ഞ യോഗത്തില്‍ തീരുമാനം വിശദീകരിക്കുമ്പോള്‍ ഇക്ക അതായത് മമ്മൂക്ക മേലോട്ട് നോക്കിയും ഏട്ടന്‍ അതായത് ലാലേട്ടന്‍ താഴോട്ട് നോക്കിയും ഇരുന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് ഫാന്‍സുകാര്‍ക്ക് പിടികിട്ടിയത്. പക്ഷേ യുവതാരങ്ങള്‍ പ്രൃഥ്വിരാജും ആസിഫ് അലിയുമൊക്കെ രണ്ടും കല്‍പിച്ചായിരുന്നു. കാരണം പലപ്പോഴും കൂവിത്തോല്‍പ്പിക്കപ്പെട്ടവരാണല്ലോ അവര്‍. അതിന്റെ വിഷമം കാണും. ഏതായാലും സൗത്ത് ഇന്ത്യയില്‍ ഇംഗ്ലീഷ് മാത്രമല്ല, മലയാളവും ഏറ്റവും നന്നായി സംസാരിക്കുന്ന ആളാണ് പൃഥ്വിയെന്ന് ഇന്നത്തോടെ മനസിലായി. 

പ്രൃഥ്വിയും ആസിഫലിയുമൊക്കെ ദിലീപിനെ മാറ്റിയില്ലെങ്കില്‍ ഒരു രണ്ടാനമ്മയെ കൊണ്ടുവരുമെന്ന് പറഞ്ഞുപോലും. ഉള്ള അമ്മയില്‍ തന്നെ ആളുകള്‍ക്ക് വിശ്വാസം ഇല്ലാതായതിനാല്‍ നാട്ടുകാര്‍ അതിനെ രണ്ടുകൈയ്യും കൊട്ടി സ്വീകരിക്കുമെന്ന് ഇക്കയ്ക്കും ഏട്ടനും പെട്ടന്ന് തന്നെ പിടികിട്ടി. തീരുമാനവുമായി. ഇന്നസെന്റായി പറയാന്‍ ആളില്ലാത്തതിനാല്‍ ഇക്കയ്ക്കായിരുന്നു തീരുമാനം അറിയിക്കാനുള്ള ബാധ്യത. വല്യേട്ടനുള്ളപ്പോള്‍ വേറെയാര് വേണം

ആഭ്യന്തരം കൈയ്യിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഹാപ്പിയാണ്. ആദ്യം ഗൂഢാലോചന ഇല്ലെന്നൊക്കെ പറഞ്ഞെങ്കിലും ഇപ്പോ ദിലീപ് അകത്തായതില്‍ നല്ല മൈലേജാണ് കിട്ടിയത്. കാരണം വീഴ്ചപറ്റി വീഴ്ചപറ്റിയെന്ന് പറഞ്ഞ് ഒരുവഴിക്കായി നില്‍ക്കുമ്പോഴാണല്ലോ ദിലീപിന്റെ രൂപത്തില്‍ പൊലീസിനൊരു മെഗാഹിറ്റ് കിട്ടുന്നത് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :