ടി.പി.സെന്‍കുമാറാണ് താരം. ഡിജിപി സ്ഥാനത്തുനിന്ന് വിരമിക്കാന്‍ കാത്തുനില്ക്കുകയായിരുന്നു. ചറപറേന്ന് അഭിമുഖങ്ങളാണ്. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖമാണ് പുതിയ വാര്‍ത്ത. അതും നടിആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവൊന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. സര്‍വീസിലിരുന്ന സെന്‍കുമാര്‍ എത്ര മാന്യനായിരുന്നുവെന്ന് ഇപ്പോ എല്ലാവര്ക്കും മനസിലായിട്ടുണ്ടാവും.
അതിന്റെ ഒരു കുറവുണ്ടായിരുന്നു. സര്‍വീസ് സ്റ്റോറിയുടെ. സര്‍വീസിലിരിക്കെ ജേക്കബ് തോമസിന് എഴുതാമെങ്കില് സര്‍വീസ് പൂര്‍ത്തിയാക്കിയ സെന്‍കുമാര്‍ എന്തുവന്നാലും എഴുതണം. ഈ കേരളം അതിനായി കാത്തിരിക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ സെന്‍കുമാര്‍ സ്കോര്‍ ചെയ്തോണ്ടിരിക്കുകയാണ്. സെന്‍കുമാറിന് ഇനി എന്തും പറയാമല്ലോ. അദ്ദേഹത്തിന് പ്രത്യേകിച്ച് ഉത്തരവാദിത്തമൊന്നും ഏല്ക്കേണ്ട കാര്യമില്ല. ബഹ്റ പക്ഷേ അങ്ങനെയല്ലല്ലോ.
സര്‍ക്കാര്‍ സംവിധാനത്തിലെ മൂന്നുപേരെയാണ് സെന്‍കുമാര്‍ ശത്രുക്കളായി കരുതുന്നത്. അതുകൊണ്ട് എല്ലാം അഭിമുഖങ്ങളിലെ അവരെക്കുറിച്ച് ചിലത് പറയും. ടോമിന് തച്ചങ്കരി മാന്തി, നളിനി നെറ്റോ പിച്ചി, ജേക്കബ് തോമസ് നുള്ളി എന്നൊക്കെ.