E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

'അമ്മ' യോഗം (കളർ), മിണ്ടരുതെന്ന് ഇന്നച്ചനോട് സിപിഎം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പേര് ഇന്നസെന്റായിപ്പോയതുകൊണ്ട് അത്ര സന്തോഷിക്കാനൊന്നും ഇല്ലെന്നാവും എംപിയും നടനും അമ്മയുടെ പ്രസിഡന്റുമൊക്കെയായ ഇന്നസെന്റ് ഇപ്പോള്‍ വിചാരിക്കുന്നത്. മലയാളത്തിലാണെങ്കില്‍ സുശീലന്‍, ഹരിശ്ചന്ദ്രന്‍, വിജയന്‍ തുടങ്ങിയ പേരുകള്‍ ഉള്ള പലര്‍ക്കും അത് പലരീതിയിലും പാരയായിട്ടുണ്ട്. ഇതിപ്പോ ആള്‍ ഇന്നസെന്റായി തീരട്ടെ എന്നൊക്കെ കരുതിയാവും മാതാപിതാക്കള്‍ അങ്ങനെയൊക്കെ പേരു തന്നെ ഇടുന്നത്. അതൊക്കെ ഒരു പ്രതീക്ഷയാണ്. ഇനി പേരുകൊണ്ടെങ്കിലും ആള് ഇന്നസെന്റാണെന്ന് തോന്നിച്ചോട്ടെ എന്നും കരുതാം. ഇവിടെ പക്ഷേ എല്ലാം കൈവിട്ട ലക്ഷണമാണ്. നാട്ടിലെ യുവജനങ്ങളൊക്കെ വീട്ടുപടിക്കലിലേക്ക് മാര്‍ച്ചായാണ് വരുന്നത്. അമ്മയുടെ യോഗം കഴിഞ്ഞപ്പോള്‍ ഗണേഷ് കുമാറും മുകേഷുമൊക്കെയായിരുന്നു സീനിലെങ്കില്‍ ഇപ്പോള്‍ ഇന്നസെന്റ് മാത്രമുള്ള സീനുകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. 

നടനാവുക, കലാകാരനാവുക അതൊന്നും വല്യകുഴപ്പം പിടിച്ച ഒന്നേയല്ല. ഇതിപ്പോ ഒരു സംഘടയുടെ പ്രസിഡന്റായതുകൊണ്ട് അതിന് മറുപടി പറയണം. ഇതിനൊക്കെ പുറമെയാണ് ആളൊരു ജനപ്രതിനിധി കൂടിയാണ് എന്നത്. അതുതന്നെ വല്യ കൊടിപിടിച്ചിട്ടോ മുദ്രാവാക്യം വിളിച്ചിട്ടോ ആയതുമല്ലതാനും. അങ്ങനെയൊക്കെ ഒരു സ്ഥാനത്തിരിക്കുന്ന ആളാണ് മാപ്പ് പറയാന്‍ വാര്‍ത്താസമ്മേളനം വിളിച്ച് അതിലും വലിയ പുലിവാല് പിടിച്ചത്. 

ഇന്നസെന്റിന്റെ കാര്യം ഏതായാലും സിനിമ വിട്ട് തനി രാഷ്ട്രീയത്തിലേക്ക് കടന്നു കഴിഞ്ഞു. പ്രതിപക്ഷനേതാവ് വരെ എം.പിസ്ഥാനം രാജിവെക്കാനൊക്കെ ആവശ്യപ്പെട്ടുകഴിഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇന്നസെന്റ് പറഞ്ഞത് ക്രിമിനല്‍ പ്രസ്താവനയാണെന്നും കേസെടുക്കണമെന്നുമാണ് സിപിഐ വനിതാ നേതാവിന്റെ വരെ ആവശ്യം. 

സംഗതി ഏതായാലും പെട്ടു. തന്റെ സ്ത്രീവിരുദ്ധത വളരെ ഇന്നസെന്റായി തന്നെ വെളിപ്പെടുത്തിയതുകൊണ്ട് ഇന്നസെന്റിന് തല്‍ക്കാലം തടിയൂരലൊന്നും അത്ര എളുപ്പവുമല്ല. ആളെ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിപ്പിച്ച് ജയിപ്പിച്ച് പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ചതുകൊണ്ട് സിപിഎമ്മിന് എന്തായാലും ഒരു ഉത്തരവാദിത്തമൊക്കെയുണ്ട്. ഏറ്റവും ചുരുങ്ങിയത് ഇന്നസെന്റിനോട് ഇനി വാതുറക്കരുത് എന്നെങ്കിലും പറയണം. തല്‍ക്കാലം വേണ്ട കാര്യങ്ങള്‍ ആരെങ്കിലും എഴുതിക്കൊടുത്ത് ഫെയ്സ് ബുക്കില്‍ പോസ്റ്റട്ടെ. ഒരു ബ്ലോഗൊന്നും ഏതായാലും എടിപിടീന്ന് തുടങ്ങി എഴുതാനൊന്നും ഒക്കില്ലല്ലോ. ഇങ്ങനെയൊക്കെ ഉപദേശിച്ച് നന്നാക്കിയാലും മാധ്യമപ്രവര്‍ത്തകര്‍ വിടില്ലല്ലോ. അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. 

തട്ടിമുട്ടി വല്ലതും പറയാമെന്നു വച്ചാല്‍‌ തന്നെ നാലുപാടും ചിന്തിക്കണം. ആരെങ്കിലും എഴുതിക്കൊടുത്ത ഡയലോഡ് പറയുന്നപോലെയല്ലല്ലോ ഇത്. സ്വന്തം നിലയ്ക്ക് ഒരു ബോധം വേണം. എന്തു പറയണം, എന്തുപറയരുത് എന്നതിനെക്കുറിച്ചൊക്കെ. അമ്മയുടെ യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട വിഷയം ചര്‍ച്ചക്കു വന്നിട്ടേയില്ലെന്നാണ് അമ്മ പ്രസിഡന്റ് പറയുന്നത്. ആകെ വന്നത് ദിലീപിനെ ഒറ്റപ്പെടുത്താതിരിക്കാന്‍ എന്തുചെയ്യണം എന്നകാര്യം മാത്രമാണ് പോലും. അല്ലെങ്കിലും എങ്ങനെ വരും? അമ്മയില്‍ നടന്നത് എന്താണെന്ന് ഇപ്പോഴല്ലേ പിടികിട്ടിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :