അങ്ങനെ മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കലിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്കിയ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിലേക്കാണ് ശ്രീറാമിനെ കുടിയൊഴിപ്പിച്ച് വിട്ടത്. ശ്രീറാമിന്റെ നടപടികള്‍ ഹൈക്കോടതി ശരിവച്ചപ്പോള്‍ തന്നെ പ്രതീക്ഷിച്ചതാണിത്. കലക്കി
ഇലക്ഷനൊക്കെ തോറ്റശേഷം കെ സുധാകരന് എങ്ങോട്ട് പോയി എന്ന് ആലോചിക്കുകയായിരുന്നു. പുള്ളി ഇപ്പോള്‍ പുതിയ ഏര്‍പ്പാട് തുടങ്ങിയിരിക്കുകായണ്. മധ്യസ്ഥത. ജിഷ്ണു കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന നെഹ്റു ഗ്രൂപ്പിനു വേണ്ടിയാണ് മധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍. ജിഷ്ണുവിനും ജിഷ്ണുവിന്റെ അമ്മക്കും നീതി കിട്ടുന്നില്ല എന്നും പറഞ്ഞ് കോണ്‍ഗ്രസുകാര്‍ തെരുവില്‍ സമരം നടത്തുമ്പോഴാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ സുധാകരന് ഇറങ്ങിയിരിക്കുന്നത്. അടിപൊളി. ഇന്ത്യാ പാക്ക് പ്രശ്നം വരെ മധ്യസ്ഥതയില്‍ പരിഹരിക്കാന്‍ അദ്ദേഹം തയാറാണ്. ആര്‍ക്കും സമീപിക്കാം. മധ്യസ്ഥ പ്രാര്‍ഥനകള്‍ കേട്ട് അദ്ദേഹം പ്രവര്‍ത്തിക്കും.