E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഇന്നസെന്റാകാന്‍ ഇന്നസെന്റ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേസില്‍ ഒരാള്‍ ശിക്ഷിക്കപ്പെടുക എന്നു പറഞ്ഞാല്‍ പണ്ടൊക്കെ കോടതി ശിക്ഷിച്ച് ജയിലില്‍ പോകുമ്പോഴായിരുന്നു. ഇപ്പോളങ്ങനല്ല. കേസുമായി ബന്ധപ്പെട്ട് ഒരു കഥയില്‍പ്പെട്ടാല്‍ മതി. മാധ്യമ വിചാരണയും ഗോസിപ്പും വാട്ട്സ് ആപ്പ് വിശേഷങ്ങളുമായി ശിക്ഷ നടപ്പായിക്കൊള്ളും. കോടതിക്കൊന്നും ഇപ്പോ ഒരു വിലയുമില്ല. അത് ഏറ്റവും നന്നായി മനസിലാക്കിയ രണ്ടു പേര്‍ ഈ ദിലീപും നാദിര്‍ഷായും ആയിരിക്കും. ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്യാന്‍ പൊലീസ് പുതിയ ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ഒറ്റവാക്കില്‍ ഉത്തരം പറയുക, ബ്രാക്കറ്റില്‍ നിന്ന് തിരഞ്ഞെടുക്കുക, വിട്ടുപോയത് പൂരിപ്പിക്കുക, ചേരുംപടി ചേര്‍ക്കുക, ആശയം വിശദീകരിക്കുക, മൂന്നിലൊന്നായി ചുരുക്കുക തുടങ്ങി പലയിനം ചോദ്യങ്ങള്‍ ഇതിലുണ്ട്. കഷ്ടപ്പാടായിരിക്കും മൊത്തത്തില്‍

ഈ ബഹളമൊക്കെ നടക്കുന്നതിനിടയ്ക്കാണ് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്‍റ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. അമ്മ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്താ സമ്മേളനത്തിന്റെ ക്ഷീണം മാറ്റാനായിരുന്നു ഈ വാര്‍ത്താ സമ്മേളനം. ഒരു വാര്‍ത്താ സമ്മേളനത്തിന്റെ പ്രശ്നം തീര്‍ക്കാന്‍ മറ്റൊരു വാര്‍ത്താ സമ്മേളനം നടത്തി അതിലും വലിയ പ്രശ്നമുണ്ടാക്കിയ മനുഷ്യന്‍ എന്ന ഖ്യാതി അങ്ങനെ ഇന്നസെന്റിന് വന്നു ചേര്‍ന്നു. അമ്മ ഇരക്കൊപ്പം തന്നെ എന്ന് വ്യക്തമാക്കലായിരുന്നു ആദ്യ ലക്ഷ്യം

അമ്മ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് ചൂടായതിന് മുകേഷും ഗണേഷും പഴി കേട്ടുകൊണ്ടിരിക്കുകയാണല്ലോ. അവരെ ഒന്ന് സഹായിക്കുക എന്ന ഉദ്ദേശവും ഇന്നസെന്റിനുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടി മാപ്പുപറയാന്‍ വരെ ഇന്നസെന്റ് തയാറായി. ഭയങ്കര മഹാമനസ്കതയാണ്

അമ്മ പ്രസിഡന്റ് എന്ന പറഞ്ഞാല്‍ എന്താണെന്നാണ് വിചാരിച്ചത്? സ്വന്തമായി കേസന്വേഷിക്കാനുള്ള പവറുവരെ ഈ പ്രസിഡന്റിനുണ്ട്. കേരളാ പൊലീസ് തലകുത്തി നിന്ന് അന്വേഷിച്ചിട്ടും പൂര്‍ത്തിയാകാത്ത ഈ കേസ് ഇന്നസെന്റ് ഒറ്റ മിനിട്ടുകൊണ്ട് അന്വേഷിച്ച് തീര്‍പ്പാക്കി. ആ രഹസ്യവും ഇന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇങ്ങനൊക്കെ വെളിപ്പെടുത്തിയാല്‍ , ആരെ രക്ഷിക്കാനാണോ ഉദ്ദേശിക്കുന്നത് അയാള്‍ക്ക് പഴികേള്‍ക്കാനുള്ള കാരണമായേ മാറൂ എന്ന് ആര്‍ക്കാണ് അറിയാത്തത്. എല്ലാവര്‍ക്കും അറിയാമെങ്കിലും ഇന്നസെന്റിന് അറിയില്ല. അത് മനസിലായി

ഇതിനു ശേഷം ഇന്നസെന്റ് വനിതകളെക്കുറിച്ച് സംസാരിച്ചു. വനിതകള്‍ക്ക് അമ്മയില്‍ നല്‍കുന്ന പ്രാധാന്യത്തെപ്പറയുന്നതായിരുന്നു പശ്ചാത്തലം

അംഗങ്ങളായ എല്ലാ ആണ്‍ സിനിമാപ്രവര്‍ത്തകരും കൃത്യമായി യോഗത്തിന് എത്തുന്നുണ്ടെന്ന് ഇന്നസെന്റ് ഉറപ്പാക്കിയിട്ടുണ്ടോ? വനിതാ സിനിമാ പ്രവര്‍ത്തകര്‍ വരാതിരിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്ന് ഉത്തരവാദിത്തപ്പെട്ട പ്രസിഡന്റ് അന്വഷിച്ചിട്ടുണ്ടോ? ഉദാഹരണത്തിന് ആക്രമണത്തിന് ഇരയായ നടി. അവര്‍ ഷൂട്ടിങ്ങിനുള്‍പ്പെടെ പല രംഗത്തും ഇതിനകം വന്നു കഴിഞ്ഞു. പക്ഷേ, അമ്മയുടെ യോഗത്തിന് വരുന്നില്ല. എന്തുകൊണ്ടാണ് ഈ പ്രസിഡന്റ് അതിന്റെ കാരണം അന്വേഷിച്ച് ഒരു പരിഹാരം ഉണ്ടാക്കാത്തത്? ആരുടെയെങ്കിലും യോഗസ്ഥലത്തെ സാന്നിദ്ധ്യമാണ് പ്രശ്നമെങ്കില്‍ അതുള്‍പ്പെടെ അറിയാമല്ലോ. അല്ല ഇന്നസെന്റ് പറയും പോലെ ആ നടിക്കൊപ്പമാണ് ഈ സംഘടന നില്‍ക്കുന്നതെങ്കില്‍ അക്കാര്യം ആ നടിക്ക് കൂടി ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ വേറെ എവിടെ പോയില്ലെങ്കിലും ഇവിടെ വരേണ്ടതല്ലേ. അതുപോട്ടെ, അമ്മ എന്ന വനിതാ പേരിട്ടിട്ടും എന്താണ് ഈ സംഘടനയ്ക്ക് ഒരു വനിതാ പ്രസിഡന്റുണ്ടാകാത്തത്?

കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാകാത്തത് ശരിയാണെന്നാണോ എംപി കൂടിയായ ഇന്നസെന്റ് കരുതുന്നത്. അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ സ്വന്തം സംഘടനയില്‍ അതിനൊരു തിരുത്തുണ്ടാക്കാന്‍ ശ്രമിക്കാവുന്നതല്ലേ. ചുമ്മാതല്ല അമ്മയിലെ വനിതാ പ്രവര്‍ത്തകര്‍ കുറേപേര്‍ ചേര്‍ന്ന് വേറെ സംഘടനയുണ്ടാക്കിയത്.

 ഇന്നസെന്റ് പുലിവാലുപിടിച്ചത് പക്ഷേ, വേറൊരു ചോദ്യത്തിനാണ്. വനിതകള്‍ സിനിമാ രംഗത്ത് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് വിധേയരാകുന്നുണ്ട് എന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്

എന്നുവച്ചാല്‍ ഇന്നസെന്റിന്റെ തന്നെ സഹപ്രവര്‍ത്തകരായ നടിമാര്‍ പറയുന്ന പ്രതികരണങ്ങള്‍ പോലും അദ്ദേഹം ശ്രദ്ധിക്കുന്നില്ലെന്ന്. എല്ലാം ക്ലീന്‍ ക്ലീനാണെങ്കില്‍ പിന്നെ ചിലരൊക്കെ പറഞ്ഞ് നടക്കുന്നത് നുണയാണെന്ന് കൂടിയാണ് ഇന്നസെന്റ് പറയുന്നത്

ഇന്നസെന്റിന്‍റെ സ്ത്രീ വിരുദ്ധത ഇന്നസെന്‍റാണ് . അത് പണ്ടേക്ക് പണ്ടേ അദ്ദേഹത്തില്‍ ഉറഞ്ഞു കൂടിയതാണ്. നമ്മളില്‍ പലരും മനസില്‍ കൊണ്ടു നടക്കുന്നതുമാണ്. വനിതകള്‍ പൊതുരംഗത്തെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ്. യോഗങ്ങള്‍ക്ക് വരാത്തവരാണ്, ഭാരവാഹിത്വം കൊടുക്കാന്‍ കൊള്ളാത്തവരാണ്, എല്ലാം ക്ലീന്‍ ക്ലീനായി നടക്കുന്ന സമൂഹത്തില്‍ സദാചാര പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് സ്ത്രീകള്‍ മുന്‍കൈയെടുക്കുമ്പോള്‍ മാത്രമാണ് തുടങ്ങിയ ചിന്തകളൊക്കെ പറയുന്നത് ഒരു എംപിയാണെന്നു കൂടി ഓര്‍ക്കണം. അതും ഇടതു പക്ഷത്തിന്റെ എം.പി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :