E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

കവി ജി; മേസ്തിരി ജി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജി സുധാകരനാണ് ഇന്നത്തെ താരം. കാസര്‍കോട് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പ്രാധാന്യം കേരള ജനത ഇനിയും മനസിലാക്കിയിട്ടില്ല. ഒരു മന്ത്രി എങ്ങനെ ആ വകുപ്പ് ഭരിക്കാന്‍ യോഗ്യനാകുന്നു എന്ന കാര്യത്തില്‍ ലോകം കണ്ടു പഠിക്കേണ്ട പ്രസംഗമായിരുന്നു അത്. രവീന്ദ്രനാഥ് അധ്യാപകനായതു കൊണ്ട് വിദ്യാഭ്യാസ വകുപ്പും തോമസ് ഐസക് ധനകാര്യ വിദഗ്ധനായതു കൊണ്ട് ധനവകുപ്പും ഭരിക്കാന്‍ പറ്റിയവരാണ് എന്നുമാത്രമാണ് നമ്മള്‍ പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ ജി സുധാകരന്‍റെ ഈ പ്രസംഗം കേട്ടാല്‍ മനസിലാകും അദ്ദേഹം ഏത് വിദഗ്ധനെക്കാളും വിദഗ്ധനാണെന്ന്. പൊതുമരാമത്ത് ഭരിക്കതിനു വേണ്ടി പണ്ടേ എഞ്ചിനിയറിംഗ് പഠിച്ച പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം 

ഇത് പുതിയ കാര്യമല്ല. പണ്ടേ അദ്ദേഹം ഇങ്ങനെയാണ്. ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ക്ഷേത്രാചാരങ്ങളും തന്ത്രവിധികളും വരെ പഠിച്ചിരുന്നു. സാംസ്കാരിക മന്ത്രിയാക്കിയാലോ എന്ന് സംശയമുള്ളതുകൊണ്ടാണ് കവിതയെഴുതിത്തുടങ്ങിയത്. ഇടക്ക് എക്സൈസ് വകുപ്പിന്റെ താല്‍കാലിക ചുമതല കൊടുത്തിരുന്നു. പെട്ടെന്ന് മാറ്റിയത് നന്നായി ഇല്ലെങ്കില്‍ എല്ലാ ബ്രാന്‍ഡും അടിച്ചു നോക്കിയേനെ. വെറുതെ ഒരു പൂര്‍ണതയ്ക്കു വേണ്ടി 

മന്തിക്ക് ഇങ്ങനെ കാര്യങ്ങളറിയാമെങ്കില്‍ ഒരു ഗുണമുണ്ട്. താഴെയുള്ള ആപ്പീസര്‍മാരാരും വല്ലാതെ കേറി മന്ത്രിയെ ഭരിക്കില്ല. ഇവിടെ അതുമ3ത്രമല്ല, ഏതെങ്കിലും എഞ്ചിനിയര്‍മാര്‍ ഇനി പണിമുടക്കിയാല്‍ സുധാകരന്‍ കേറി പ്ലാനിങ്ങും നിര്‍മാണവും നടത്താനും സാധ്യതയുണ്ട്. ഇതെവിടുന്നു കിട്ടി ഇത്ര വിവരം എന്നാണ് ഇപ്പോള്‍ അന്വേഷിക്കേണ്ടത് 

തന്റെ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നത് ആരായാലും, അതിനി ഡൊണള്‍ഡ് ട്രംപായാലും ശരി സുധാകരന്‍ പണി കൊടുക്കും. കെ എസ് ടി പി പദ്ധതിയിലെ പണി വേണ്ട പോലെ നടക്കുന്നില്ലെന്ന് പരാതിയുണ്ട്. അതിനു പിന്നില്‍ അമേരിക്കയാണെന്ന കാര്യത്തില്‍ മന്ത്രിക്ക് സംശയമില്ല. കാരണം ഇത് ഒരു ലോകബാങ്ക് പദ്ധതിയാണല്ലോ. ലോകബാങ്ക് എന്നു പറഞ്ഞാല്‍ അമേരിക്കയാണല്ലോ. അപ്പോപ്പിന്നെ രണ്ട് പറയാതെ വിടാന്‍ പാടില്ല 

ഇത്രയൊക്കെ വിവരമുള്ള ജി സുധാകരനെ ശരിക്കും മനസിലാക്കാത്തായി ഒറ്റ ഗ്രൂപ്പേയുള്ളു. കേരളത്തിലെ മാധ്യമങ്ങള്‍. അമേരിക്കയെ ഒന്നൊതുക്കിയിട്ട് വേണം ഈ മാധ്യമങ്ങള്‍ക്കിട്ടൊരു പണി കൊടുക്കാന്‍ 

ഇതൊക്കെ പോട്ടെന്ന് വക്കും. പക്ഷേ ആ സാമിയെ കാണാന്‍ പോയതിനെപ്പറ്റി വന്ന റിപ്പോര്‍ട്ടുകളുണ്ടല്ലോ. അത് മാത്രം മറക്കാന്‍ പറയരുത്. അത്രയ്ക്ക് ഫീലു ചെയ്തിട്ടുണ്ട് മന്ത്രിക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :